ഒമാൻ-ബ്രിട്ടീഷ് സംയുക്ത സൈനികാഭ്യാസം സമാപിച്ചു
text_fieldsഅൽവുസ്താ ഗവർണറേറ്റിലെ സൈനിക പരിശീലന മേഖലയിൽ നടന്ന ഒമാൻ-ബ്രിട്ടീഷ് സംയുക്ത സൈനികാഭ്യാസം
മസ്കത്ത്: ഒമാൻ-ബ്രിട്ടീഷ് സംയുക്ത സൈനികാഭ്യാസം ‘ഖഞ്ചർ ഒമാൻ 2023’ അൽവുസ്താ ഗവർണറേറ്റിലെ സൈനിക പരിശീലന മേഖലയിൽ സമാപിച്ചു. ഒമാൻ റോയൽ ആർമി കമാൻഡർ മേജർ ജനറൽ മത്താർ ബിൻ സലിം അൽ ബലൂഷി, ബ്രിട്ടീഷ് സൈന്യത്തിന്റെ ഒന്നാം ഡിവിഷൻ കമാൻഡിങ് ജനറൽ ഓഫിസർ മേജർ ജനറൽ തോമസ് ജൂലിയൻ ബേറ്റ്മാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമാപന പരിപാടികൾ.
കോസ്റ്റ് സെക്യൂരിറ്റി ഫോഴ്സ് പ്രതിനിധാനംചെയ്യുന്ന റോയൽ ആർമി ഓഫ് ഒമാൻ (ആർ.എ.ഒ) ബ്രിട്ടീഷ് സൈന്യത്തിന്റെ യൂനിറ്റുകൾക്കൊപ്പം സൈനികാഭ്യാസം നടത്തി. സൈനികാഭ്യാസത്തിന്റെ ഘട്ടങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും പ്രായോഗിക പ്രദർശനത്തെ പറ്റിയും മുഖ്യാതിഥി വിശദീകരിച്ചു. അഭ്യാസപ്രകടനത്തിൽ ആർ.എ.ഒയിലെയും ബ്രിട്ടീഷ് സൈന്യത്തിലെയും നിരവധി മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.

