ഒമാൻ-ബെലറൂസ് സന്നാഹമത്സരം നാളെ
text_fieldsഒമാൻ ടീം പരിശീലനത്തിൽ
മസ്കത്ത്: ഒമാനെതിരെ നടന്ന സന്നാഹ മത്സരത്തിൽ നേടിയെടുത്ത ആത്മവിശ്വാസവുമായി ജർമൻ ടീം ഞായറാഴ്ച വീണ്ടും കളത്തിലിറങ്ങും. അബൂദബിയിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ യൂറോപ്യന്‍ രാജ്യമായ ബെലറൂസാണ് എതിരാളികൾ. രാത്രി ഏഴിനാണ് മത്സരം. ഫിഫ റാങ്കിങ്ങിൽ ഒമാനേക്കാൾ പിന്നിലാണ് ബെലറൂസ്. യുവേഫ യൂറോ യോഗ്യത മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനായാണ് ബെലറൂസ് ഒമാനുമായി ഏറ്റുമുട്ടുന്നത്. അതേസമയം, അടുത്ത മാസം സിറിയയുമായി നടക്കുന്ന സൗഹൃദ മത്സരത്തിനും ജനുവരിയിലെ ഗള്‍ഫ് കപ്പിനുമുള്ള മുന്നൊരുക്കമായാണ് ഒമാൻ കളിയെ കാണുന്നത്.
സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ ജർമനിക്കെതിരെയുള്ള പ്രകടനം ടീമിന്റെ ആത്മവിശ്വസം വർധിപ്പിച്ചിട്ടുണ്ട്. ഒരു ഗോളിന് തോറ്റെങ്കിലും ലോക റാങ്കിങ്ങില്‍ 11ാം സ്ഥാനക്കാരുമായുള്ള പോരാട്ടത്തിൽ തിളക്കമാർന്ന പ്രകടനമാണ് ഒമാൻ കാഴ്ചവെച്ചത്. ടീമിന്റെ പ്രകടനത്തിൽ കോച്ച് സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിനു കീഴില്‍ ഒമാൻ ടീം മസ്കത്തിൽ പരിശീലനം തുടങ്ങിയിട്ടുണ്ട്. ക്യാമ്പിനുശേഷം ടീം യു.എ.ഇയിലേക്ക് തിരിക്കും.

