Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാൻ-ബെലറൂസ് സൗഹൃദ മത്സരം ഇന്ന്
text_fieldsbookmark_border
മസ്കത്ത്: ഒമാൻ - ബെലറൂസ് സൗഹൃദ ഫുട്ബാൾ മത്സരം ഞായറാഴ്ച അബൂദബിയിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടക്കും.രാത്രി ഏഴിനാണ് കളി. ഫിഫ റാങ്കിങ്ങിൽ ഒമാനെക്കാൾ പിന്നിലാണ് ബെലറൂസ്. യുവേഫ യൂറോ യോഗ്യത മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനായാണ് ബെലറൂസ് ഒമാനുമായി ഏറ്റുമുട്ടുന്നത്. അതേസമയം, അടുത്ത മാസം സിറിയയുമായി നടക്കുന്ന സൗഹൃദ മത്സരത്തിനും ജനുവരിയിലെ ഗള്‍ഫ് കപ്പിനുമുള്ള മുന്നൊരുക്കമായാണ് ഒമാൻ കളിയെ കാണുന്നത്.ജർമനിക്കെതിരായി നടന്ന സന്നാഹ മത്സരത്തിൽ നേടിയ ആത്മവിശ്വാസവുമായാണ് ഒമാൻ ഞായറാഴ്ച ഇറങ്ങുക.
Next Story

