മസ്കത്ത്: ഏഴാമത് ‘മെയ്ഡ് ഇൻ ഖത്തർ’ പ്രദർശനം നവംബർ അഞ്ചുമുതൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നടക്കും. ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് പ്രദർശനത്തിെൻറ ആതിഥേയർ. ഖത്തർ ചേംബർ ഒാഫ് കോമേഴ്സിെൻറ നേതൃത്വത്തിൽ വിവിധ സാമ്പത്തിക മേഖലകളിൽനിന്നുള്ള 200ഒാളം ഖത്തരി കമ്പനികൾ പ്രദർശനത്തിൽ പെങ്കടുക്കും.
സാമ്പത്തികമടക്കം വിവിധ മേഖലകളിൽ ഒമാനും ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം വളർച്ച കൈവരിച്ചതായി ഒമാൻ ചേംബർ ഡെപ്യൂട്ടി ചെയർമാൻ ഡോ. സാലിം ബിൻ സുലൈമാൻ അൽ ജുനൈബി പറഞ്ഞു. വ്യാപാരത്തിലും സംയുക്ത നിക്ഷേപത്തിലുമുണ്ടായ വർധന ഇതിെൻറ തെളിവാണ്. പ്രാദേശികമായും അന്തർദേശീയ തലത്തിലും ഖത്തരി ഉൽപന്നങ്ങളുടെ പ്രചാരം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് ഖത്തർ ചേംബർ പ്രതിനിധി സാലിഹ് ബിൻ ഹമദ് അൽ ഷർഖി പറഞ്ഞു.