യു.എ.ഇ അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാനും
text_fieldsയു.എ.ഇയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലെ
ഒമാൻ പവിലിയൻ
മസ്കത്ത്: യു.എ.ഇയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേള 2023ൽ ഒമാനും. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് സാംസ്കാരിക, കായിക, യുവജന മന്ത്രാലയമാണ് അക്ഷരോത്സവത്തിൽ പങ്കെടുക്കുന്നത്.
മേയ് 29വരെയാണ് മേള. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിൽ നിന്നാണ് ഒമാന്റെ പങ്കാളിത്തം. നിരവധി സർക്കാർ വകുപ്പുകൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള വൈവിധ്യമാർന്ന പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ഒമാന്റെ പവിലിയനിലുണ്ട്. നിരവധി ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇവിടേക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

