അസർബൈജാൻ പുസ്തകമേളയിൽ ഒമാനും
text_fieldsഅസർബൈജാൻ ബാക്കുവിൽ നടക്കുന്ന പുസ്തകമേളയിൽനിന്ന്
മസ്കത്ത്: അസർബൈജാൻ ബാക്കുവിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കാളിയായി ഒമാൻ. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് സാംസ്കാരിക, കായിക, യുവജന മന്ത്രാലയമാണ് പങ്കെടുക്കുന്നത്. ഒമാന്റെ സംസ്കാരം പ്രദർശിപ്പിക്കുകയും അന്താരാഷ്ട്ര ഫോറങ്ങളിൽ ഒമാനി ബൗദ്ധിക ഉൽപന്നത്തിന്റെ സാന്നിധ്യം ഉറപ്പിക്കുകയുമാണ് മേളയിൽ പങ്കെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ഒമാന്റെ ഭൂതകാലവും വർത്തമാനവും സന്ദർശകരെ പരിചയപ്പെടുത്തുന്നതിനുള്ള ഒരു കവാടമാണ് മന്ത്രാലയത്തിന്റെ പവലിയൻ. വിവർത്തനങ്ങൾ കൂടാതെ സാഹിത്യ, കലാപര, ബൗദ്ധിക, ശാസ്ത്രീയ തുടങ്ങിയ വൈവിധ്യമാർന്ന പ്രസിദ്ധീകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
പ്രസിദ്ധീകരണ, പുസ്തക വ്യവസായ മേഖലകളിൽ ഒമാനും അസർബൈജാനും തമ്മിലെ സാംസ്കാരിക സഹകരണം സജീവമാക്കാനുള്ള അവസരമാണ് പുസ്തകമേള. ഒമാനി എഴുത്തുകാരുടെ രചനാ ശൈലികളെക്കുറിച്ച് പഠിക്കാൻ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കുള്ള അവസരം കൂടിയാകും ഈ വേദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

