ഐ.ടി.ബി ബർലിൻ കൺവെൻഷനിൽ ഔദ്യോഗിക പങ്കാളിയായി ഒമാൻ
text_fieldsമസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ ടൂറിസം ഫോറമായ ഐ.ടി.ബി ബർലിൻ കൺവെൻഷനിൽ പങ്കാളിയായി ഒമാനും. ഐ.ടി.ബി ബർലിൻ 2024ന്റെ ഔദ്യോഗിക പങ്കാളിയായാണ് സുൽത്താനേറ്റ് സംബന്ധിക്കുന്നത്. ഒമാനിലെ ട്രാവൽ, ടൂറിസം വ്യവസായം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കാനുമുള്ള പ്രധാന അവസരമാണ് ഈ പരിപാടി.
വിനോദസഞ്ചാര മേഖല വികസിപ്പിക്കുന്നതിലും പ്രമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അതിന്റെ റാങ്ക് ഉയർത്തുന്നതിലും രാജ്യത്ത് വാഗ്ദാനമായ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള സുൽത്താന്റെ പ്രതിബദ്ധതയെ ഊന്നിപ്പറയുകയാണ് ഈ പങ്കാളിത്തത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
സുൽത്താനേറ്റിന്റെ പ്രതിനിധി സംഘത്തെ പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖിയാണ് നയിക്കുന്നത്. അന്താരാഷ്ട്ര ഫോറങ്ങളിൽ രാജ്യത്തിന്റെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 70ഓളം ടൂറിസ്റ്റ് കമ്പനികളും ഹോട്ടലുകളും സംരംഭങ്ങളും ഈ പരിപാടിയിൽ ഒമാനെ പ്രതിനിധീകരിക്കും.
ടൂറിസം മേഖലയെ ശാക്തീകരിക്കാൻ വിവിധ കക്ഷികൾ നടത്തുന്ന ശ്രമങ്ങൾക്ക് അനുസൃതമായാണ് ഐ.ടി.ബി ബർലിന്റെ ഈ പതിപ്പിൽ ഒമാൻ പങ്കാളിത്തം വഹിക്കുന്നതെന്ന് അൽ മഹ്റൂഖി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

