ഒമാൻ ആർമി മ്യൂസിക് ബാൻഡ് സ്കോട്ലൻഡിൽ
text_fieldsറോയൽ ഒമാൻ ആർമി മ്യൂസിക് ബാൻഡ്
മസ്കത്ത്: ലോക സംഗീത മത്സരത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി റോയൽ ഒമാൻ ആർമിക്ക് കീഴിലെ മ്യൂസിക് ബാൻഡ് സ്കോർട്ലൻഡിലെത്തി. 180 ബാൻഡുകൾ പങ്കെടുക്കുന്ന മത്സരം സ്കോട്ലൻഡിൽ ആഗസ്റ്റ് 21 വരെയാണ് അരങ്ങേറുന്നത്. ഇതിനായി ഒമാൻ ബാൻഡ് പരിശീലനം തുടങ്ങിയിട്ടുണ്ട്. പരിശീലന പരിപാടിയിൽ ടീമംഗങ്ങൾ മത്സരത്തിൽ നിർദേശിച്ചിട്ടുള്ള കോമ്പോസിഷനുകൾ അവതരിപ്പിച്ചു.
ഒമാനി സൈനിക ബാൻഡിന്റെ ഉന്നത നിലവാരം, അച്ചടക്കത്തിന്റെയും പ്രഫഷനലിസത്തിന്റെയും വ്യാപ്തി എന്നിവ പ്രകടിപ്പിക്കാനുള്ള അവസരമാണ് ഈ പങ്കാളിത്തമെന്ന് ഒമാൻ റോയൽ ആർമി സംഗീത ഡയറക്ടർ കേണൽ അഹമ്മദ് ബിൻ സാലിം അൽ ശുകൈരി പറഞ്ഞു. മത്സരത്തിൽ ഉന്നത സ്ഥാനങ്ങൾ നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സംഗീതജ്ഞരെ കാണാനും രാജ്യാന്തര സംഗീത വൈദഗ്ധ്യം നേടാനുമുള്ള അവസരമാണ് ഈ പങ്കാളിത്തമെന്നും ബാൻഡ് ക്യാപ്റ്റൻ അഹമ്മദ് ബിൻ അലി അൽ റഷ്ദി പറഞ്ഞു.

