ഒമാനിൽ പുതുവർഷത്തെ പൊതു അവധികൾ പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: 2026 കലണ്ടർ വർഷത്തിലെ പൊതു അവധികൾ പ്രഖ്യാപിച്ച് ഒമാൻ. ദേശീയവും മതപരവുമായ പൊതുഅവധികളാണ് തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രഖ്യാപിച്ചത്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ ദിനമായ ജനുവരി 15നും ദേശീയ ദിനവുമായി ബന്ധപ്പെട്ട് നവംബർ 25, 26 തീയതികളിലുമാണ് ദേശീയ അവധികൾ പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം, മൂന്നു തീയതികളിൽ മതപരമായപൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്റാഅ്- മിഅ്റാജുമായി ബന്ധപ്പെട്ട് ജനുവരി 18, ഇസ്ലാമിക പുതുവർഷദിനമായ ജൂൺ 18, പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ആഗസ്റ്റ് 27 എന്നീ തീയതികളിലാണ് മതപരമായ അവധികൾ. അതേസമയം, ഹിജ്റ മാസങ്ങളുടെ ആരംഭം നിർണയിക്കുന്നതിനുള്ള കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് അനുസൃതമായി ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ), ഈദുൽ അദ്ഹ (ബലിപെരുന്നാൾ) എന്നീ അവധികൾ പ്രഖ്യാപിക്കമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
തുടർച്ചയായി പ്രവൃത്തി ആവശ്യമായ കമ്പനികൾ അവധി ദിനങ്ങൾ ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ജീവനക്കാർക്ക് നിയമപരമായ വേതന വിഹിതം അനുവദിക്കണമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

