Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേനൽചൂട്: ഒമാനിൽ...

വേനൽചൂട്: ഒമാനിൽ ഗാർഹിക വൈദ്യുതി നിരക്കിൽ ഇളവ്; കണക്ഷൻ വിച്ഛേദിക്കില്ല

text_fields
bookmark_border
വേനൽചൂട്: ഒമാനിൽ ഗാർഹിക വൈദ്യുതി നിരക്കിൽ ഇളവ്; കണക്ഷൻ വിച്ഛേദിക്കില്ല
cancel

മസ്കത്ത്: കടുത്ത ചൂടിനെത്തുടർന്ന് വൈദ്യുതി ഉപയോഗം വർധിക്കുന്ന സാഹചര്യം പരിഗണിച്ച്, ഗാർഹിക ഉപഭോക്താക്കൾക്കായി വൈദ്യുതി നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് ഒമാൻ പബ്ലിക് സർവീസസ് റെഗുലേഷൻ അതോറിറ്റി. കൂടാതെ, വേനൽക്കാലത്ത് കുടിശ്ശികയുടെ പേരിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്നും ബില്ലുകൾ അക്കാൻ ഇളവുകൾ നൽകുമെന്നും അധികൃതർ അറിയിച്ചു.

താപനില ഉയരുന്നതനുസരിച്ച് വൈദ്യുതി ഉപയോഗം കൂടുന്നത് ഉപഭോക്താക്കൾക്ക് സാമ്പത്തിക ബാധ്യതയാകാതിരിക്കാൻ ഗാർഹിക താരിഫ് നിരക്കിൽ കുറവ് വരുത്തിയിട്ടുണ്ട്. മെയ് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ബിൽ കുടിശ്ശിക വരുത്തിയാലും ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ല.

വേനൽക്കാലത്തെ ഉയർന്ന ബിൽ തുകകൾ അടക്കുന്നതിന് ഉപഭോക്താക്കൾക്ക് ലളിതമായ പേയ്മെന്റ് പ്ലാനുകൾക്കും അതോറിറ്റി സൗകര്യമൊരുക്കും. കടുത്ത ചൂട് അനുഭവപ്പെടുന്ന മെയ് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ഈ ഇളവുകൾ ബാധകമാവുക. വീടുകളിലെ വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാനും കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറക്കാനുമാണ് ഈ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer heatOman Newselectricity bills
News Summary - Summer heat: Oman announces discount on residential electricity bills; connections will not be disconnected
Next Story