വ്യാപാരം, സാങ്കേതികവിദ്യ, ഗതാഗതം; പുതുവഴി തേടി ഒമാനും ഉസ്ബകിസ്താനും
text_fieldsഒമാനി-ഉസ്ബെക് സംയുക്ത സമിതിയുടെ അഞ്ചാമത് യോഗം താഷ്കെന്റിൽ ചേർന്നപ്പോൾ
മസത്ത്: വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സിവിൽ വ്യോമയാനം, ഡിജിറ്റൽ നവീകരണം എന്നിവയിലെ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഒമാനി-ഉസ്ബെക് സംയുക്ത സമിതിയുടെ അഞ്ചാമത് സെഷന് താഷ്കെന്റിൽ നടന്നു.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫിന്റെ നേതൃത്വത്തിലുള്ള ഒമാനി പ്രതിനിധി സംഘത്തോടൊപ്പം, അംബാസഡർ വഫ ബിൻത് ജബർ അൽ ബുസൈദിയും കൂടെയുണ്ടായിരുന്നു. ഉസ്ബക്ക് പക്ഷത്തെ നിക്ഷേപ, വ്യവസായ, വ്യാപാര മന്ത്രി ലാസിസ് കുദ്രതോവ് നയിച്ചു. പൊതു, സ്വകാര്യ മേഖലകളിലുടനീളം പങ്കാളിത്തം സജീവമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകളിൽ ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
വ്യോമഗതാഗതത്തിൽ പ്രവർത്തന അവകാശങ്ങൾ വർധിപ്പിക്കുന്നതിനും, ഉസ്ബെക്ക് കയറ്റുമതിക്കായി ഒമാനി തുറമുഖങ്ങൾ വഴിയുള്ള ലോജിസ്റ്റിക്കൽ സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഉന്നത വിദ്യാഭ്യാസം, ഊർജ്ജം, കൃഷി, ടൂറിസം, നവീകരണം എന്നീ മേഖലകളിലെ സംയുക്ത സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പുതിയ കരാറിലെത്തുകയും ചെയ്തു. നിലവിലുള്ള ഉഭയകക്ഷി കരാറുകൾ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെയും അവയെ വികസിച്ചുകൊണ്ടിരിക്കുന്ന മുൻഗണനകളുമായി വിന്യസിക്കേണ്ടതിന്റെയും പ്രാധാന്യവും കമ്മിറ്റി ഊന്നിപ്പറഞ്ഞു.
ഡിജിറ്റൽ ടെക്നോളജി മന്ത്രി ഷെർസോദ് ഷെർമറ്റോവ്, വിദേശകാര്യ മന്ത്രി ബക്തിയാർ ഒഡിലോവിച്ച് സൈഡോവ് എന്നിവരുൾപ്പെടെ ഉസ്ബെക്ക് മന്ത്രിമാരുമായി അൽ യൂസഫ് നിരവധി ഉന്നതതല യോഗങ്ങൾ നടത്തി. നിക്ഷേപ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലും വ്യാപാര സാധ്യതകൾ തുറക്കുന്നതിലും ഡിജിറ്റൽ സാങ്കേതികവിദ്യയിലും വ്യാവസായിക നവീകരണത്തിലും സഹകരണം വർധിപ്പിക്കുന്നതിലും ഈ യോഗങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

