സൈനിക സഹകരണം വർധിപ്പിക്കാൻ ഒമാനും യു.കെയും
text_fieldsറോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനിയുമായി യുനൈറ്റഡ് കിങ്ഡത്തിലെ മേജർ ജനറൽ ജെയിംസ് മാർട്ടിൻ കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനിയുമായി യുനൈറ്റഡ് കിങ്ഡത്തിലെ മേജർ ജനറൽ ജെയിംസ് മാർട്ടിനും പ്രതിനിധി സംഘവും കൂടിക്കാഴ്ച നടത്തി.
ഇരുപക്ഷവും പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. സംയുക്ത സൈനിക സഹകരണത്തിന്റെ മേഖലകളും പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിനായി അവ വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും അവലോകനം ചെയ്തു. ഒമാനെയും യുനൈറ്റഡ് കിംഗ്ഡത്തെയും ബന്ധിപ്പിക്കുന്ന ചരിത്രപരമായ ബന്ധങ്ങളുടെ ആഴം ഇരുപക്ഷവും അടിവരയിട്ടു. വിവിധ മേഖലകളിൽ സഹകരണവും ഏകോപനവും വർധിപ്പിക്കാനുള്ള താൽപവും പ്രകടിപ്പിച്ചു.

