വിദ്യാഭ്യാസ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഒമാനും യു.എ.ഇയും
text_fieldsമസ്കത്ത്: വിദ്യാഭ്യാസ മേഖലകളിലെ സഹകരണം അവലോകനം ചെയ്ത് ഒമാനും യു.എ.ഇയും. ഒമാൻ വിദ്യാഭ്യാസ മന്ത്രി ഡോ. മദിഹ അഹമ്മദ് അൽ ഷൈബാനി, യു.എ.ഇ വിദ്യാഭ്യാസ മന്ത്രി ഡോ. അഹമ്മദ് ബൽഹൂൽ അൽ ഫലാസി എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് വിദ്യാഭ്യാസ മേഖലയിലെ സഹകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്തത്.
വിദ്യാഭ്യാസ മേഖലകളിലെ ധാരണപത്രം പുതുക്കുന്നതിനും സംയുക്ത വിദ്യാഭ്യാസ സഹകരണം സജീവമാക്കുന്നതിനുള്ള പദ്ധതി രൂപവത്കരിക്കുന്നതിനും നടപടികൾ കൈക്കൊള്ളാൻ ചർച്ചയിൽ തീരുമാനമായി. സഹകരണം വർധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ മേഖലയിലെ വൈദഗ്ധ്യവും അനുഭവവും പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ചൂണ്ടിക്കാട്ടി. യോഗത്തിൽ ഒമാന്റെയും യു.എ.ഇയുടെയും ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്തു.

