രാഷ്ട്രീയ കൂടിയാലോചനകളുമായി ഒമാനും യൂറോപ്യൻ യൂനിയനും
text_fieldsമസ്കത്തിൽ നടന്ന ഒമാൻ-യൂറോപ്യൻ യൂനിയൻ യോഗം
മസ്കത്ത്: ഒമാനും യൂറോപ്യൻ യൂനിയനും മസ്കറ്റിലെ വിദേശകാര്യ മന്ത്രാലയത്തിൽ അഞ്ചാം റൗണ്ട് രാഷ്ട്രീയ കൂടിയാലോചനകൾ മസ്കത്തിൽ നടത്തി.ഒമാനി സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ കാര്യ അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ അലി ആൽ ഹാർത്തിയും യൂറോപ്യൻ പക്ഷത്തെ യൂറോപ്യൻ എക്സ്റ്റേണൽ ആക്ഷൻ സർവിസിലെ (ഇ.ഇ.എ.എസ്) ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഒലാഫ് സ്കൂഗ് ആയിരുന്നു നയിച്ചത്. നിലവിലുള്ള ബന്ധങ്ങളുടെ അവസ്ഥ ഇരുപക്ഷവും അവലോകനം ചെയ്യുകയും തന്ത്രപരമായ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക കരാറുകൾ വളർത്തിയെടുക്കുന്നതിനുമുള്ള അവസരങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.
പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൈമാറി.ബെൽജിയത്തലെ ഒമാൻ അംബാസഡറും യൂറോപ്യൻ യൂനിയനിലേക്കുള്ള ദൗത്യ മേധാവിയുമായ റുവ ബിൻത് ഇസ്സ ആൽ സദ്ജാലി, ആഫ്രിക്കക്കുള്ള യൂറോപ്യൻ യൂനിയൻ പ്രത്യേക പ്രതിനിധി ആനെറ്റ് വെബർ, ഇരു പാർട്ടികളിലെയും മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

