Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ഹ​ക​ര​ണം...

സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​നും താ​ൻ​സ​നി​യ​യും

text_fields
bookmark_border
Oman
cancel
camera_alt

വി​വി​ധ ക​രാ​റു​ക​ളി​ൽ ഒ​മാ​നും താ​ൻ​സ​നി​യ​യും ഒ​പ്പു​വെ​ക്കു​ന്നു

Listen to this Article

മ​സ്ക​ത്ത്​: താ​ൻ​സ​നി​യ​ൻ പ്ര​സി​ഡ​ന്‍റ്​ സ​മി​യ സു​ലു​ഹു ഹ​സ​ന്‍റെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹ​ക​ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. ഊ​ർ​ജം, വി​നോ​ദ​സ​ഞ്ചാ​രം, പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം-​പ​രി​ശീ​ല​നം, ദേ​ശീ​യ മ്യൂ​സി​യ​ങ്ങ​ൾ തു​ട​ങ്ങി ആ​റ്​ ക​രാ​റു​ക​ളി​ലാ​ണ്​ ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ഒ​മാ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി (ഒ.​എ​ൻ.​എ) റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി, ടാ​ൻ​സാ​നി​യ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ്, ഇ​ൻ​ഡ​സ്ട്രി ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​ർ, സാ​ൻ​സി​ബാ​ർ നാ​ഷ​ന​ൽ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് എ​ന്നി​വ ത​മ്മി​ൽ ത്രി​ക​ക്ഷി ക​രാ​റി​ലും എ​ത്തി​യി​ട്ടു​ണ്ട്. ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി​യും സാ​ൻ​സി​ബാ​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​​പ്ര​മോ​ഷ​ൻ അ​​തോ​റി​റ്റി​യും ത​മ്മി​ൽ മ​റ്റൊ​രു ധാ​ര​ണ​പ​ത്ര​ത്തി​ലും ഒ​പ്പു​വെ​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മാ​യി ഒ​രു നി​ക്ഷേ​പ ഫ​ണ്ട് സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി. നി​ക്ഷേ​പ ഫ​ണ്ട്​ ഒ​രു​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ടെ​ന്നും കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ഖ​ന​നം തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു.

താ​ൻ​സ​നി​യ​ൻ പ്ര​സി​ഡ​ന്‍റ്​ നാ​ഷ​ന​ൽ മ്യൂ​സി​യ​വും ഒ​മാ​നി കാ​ൻ​സ​ർ സൊ​സൈ​റ്റി​യി​ലെ ദാ​ർ അ​ൽ ഹ​നാ​നി​ലും സ​ന്ദ​ർ​ശി​ച്ചു. സൊ​സൈ​റ്റി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​യും ദാ​ര്‍ അ​ല്‍ ഹ​നാ​ന്‍ ന​ല്‍കു​ന്ന സേ​വ​ന​ങ്ങ​ളെ​യും അ​വ​ര്‍ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി സ​മി​യ സു​ലു​ഹു ഹ​സ​ന്‍ ഏ​റെ നേ​രം ചെ​ല​വ​ഴി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfOman
News Summary - Oman and Tanzania to increase cooperation
Next Story