ഒമാനും ടാൻസനിയയും സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി
text_fieldsമസ്കത്ത്: ഒമാനും ടാൻസനിയയും തമ്മിലുള്ള ദീർഘകാല ചരിത്രബന്ധത്തിന്റെ സ്മരണാർഥം സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി. ടാൻസനിയയിൽ നടന്ന ചടങ്ങിൽ ഒമാൻ പോസ്റ്റും ടാൻസനിയ പോസ്റ്റ് കോർപറേഷനും ചേർന്നാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.
ഒമാന്റെ തപാൽ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സംയുക്ത സ്റ്റാമ്പ് പുറത്തിറക്കുന്നത്. ഒമാനി കലാകാരനും ഡിസൈനറുമായ സാമി സയാബിയുടെ ഓയിൽ പെയിന്റിങ്ങാണ് സ്റ്റാമ്പിൽ ഉൾപ്പെടുത്തിയത്. ചടങ്ങിൽ ഇരു രാജ്യങ്ങളിലെയും സർക്കാർ പ്രതിനിധികൾ പങ്കെടുത്തു. സാംസ്കാരിക സാമൂഹിക വശങ്ങൾ ഉയർത്തിക്കാട്ടുന്നതാണ് സ്റ്റാമ്പ്. സന്‍സിബാര്‍ കോര്‍ണിഷ് ആണ് ഇതില്‍ ഉള്‍പ്പെടുത്തിയത്.

