Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനും സ്ലൊവീനിയയും ഉഭയകക്ഷി ബന്ധം ചർച്ചചെയ്തു

text_fields
bookmark_border
ഒമാനും സ്ലൊവീനിയയും ഉഭയകക്ഷി ബന്ധം ചർച്ചചെയ്തു
cancel
camera_alt

ഒ​മാ​ൻ, സ്ലൊ​വീ​നി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ൽ ന​ട​ന്ന ച​ർ​ച്ച

മസ്കത്ത്: ഒമാൻ, സ്ലൊവീനിയ വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ആദ്യഘട്ട രാഷ്ട്രീയ കൂടിയാലോചന കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയത്തിൽ നടന്നു. ഒമാൻ പക്ഷത്തുനിന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നയതന്ത്രകാര്യ അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽ ഹാർത്തിയും സ്ലൊവീനിയൻ ഭാഗത്ത്നിന്ന് വിദേശകാര്യ മന്ത്രി സാമുവൽ ഷബോഗറുമായിരുന്നു പ്രതിനിധാനംചെയ്തത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെപ്പറ്റിയും ഇരുപക്ഷവും ചർച്ച ചെയ്തു. പൊതുതാൽപര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ സാഹചര്യങ്ങളെക്കുറിച്ചും അവ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളെപ്പറ്റിയും ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman and Slovenia discussed bilateral relations
Next Story