Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉ​ഭ​യ​ക​ക്ഷി...

ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വി​പു​ലപ്പെ​ടു​ത്താ​ൻ ഒ​മാ​നും സൗ​ദി​യും

text_fields
bookmark_border
വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ മൂ​സ അ​ൽ യൂ​സു​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി​യി​ൽ ന​ട​ന്ന ച​ർ​ച്ച
cancel
camera_alt

വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ മൂ​സ അ​ൽ യൂ​സു​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി​യി​ൽ ന​ട​ന്ന ച​ർ​ച്ച

മ​സ്ക​ത്ത്​: ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ഒ​മാ​നും സൗ​ദി​യും. നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ​ക്കാ​യി സൗ​ദി​യി​ലെ​ത്തി​യ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ മൂ​സ അ​ൽ യൂ​സ​ഫ് സൗ​ദി​യി​ൽ ഉ​ന്ന​ത​ത​ല കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി.

നി​ക്ഷേ​പ മ​ന്ത്രി എ​ൻ​ജി​നീ​യ​ർ ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഫാ​ലി​ഹ്, വ്യ​വ​സാ​യ, ധാ​തു വി​ഭ​വ​ശേ​ഷി മ​ന്ത്രി ബ​ന്ദ​ർ ബി​ൻ ഇ​ബ്രാ​ഹിം ബി​ൻ അ​ബ്ദു​ല്ല അ​ൽ ഖു​റൈ​ഫ്, സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫാ​ദ​ൽ അ​ൽ ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​രു​മാ​യാ​ണ്​ കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി​യ​ത്. വ്യാ​പാ​രം, വ്യ​വ​സാ​യം, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വ്യാ​പാ​ര ത​ട​സ്സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ൾ നേ​താ​ക്ക​ൾ ആ​രാ​ഞ്ഞു. വ്യാ​പാ​ര​ത്തി​നാ​യു​ള്ള ത​ട​സ്സ​ങ്ങ​ൾ മ​റി​ക​ട​ക്കു​ക, വാ​ണി​ജ്യ വി​നി​മ​യം വ​ർ​ധി​പ്പി​ക്കു​ക, ത​ന്ത്ര​പ​ര​മാ​യ സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്തം സ്ഥാ​പി​ക്കു​ക എ​ന്നി​വ​യി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ സ​യ്യി​ദ് ഫൈ​സ​ൽ ബി​ൻ തു​ർ​ക്കി അ​ൽ സ​ഈ​ദ്, ഇ​രു​വ​ശ​ത്തു​മു​ള്ള വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രും ച​ർ​ച്ച​ക​ളി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsbilateral cooperation
News Summary - Oman and Saudi Arabia to expand bilateral cooperation
Next Story