സിവിൽ ഡിഫൻസ് മേഖലയിൽ സഹകരത്തിനൊരുങ്ങി ഒമാനും സൗദിയും
text_fieldsഒമാൻ- സൗദി സിവിൽ ഡിഫൻസ് അധികൃതരുടെ യോഗം
മസ്കത്ത്: ഒമാനും സൗദിയും തമ്മിലുള്ള സിവിൽ ഡിഫൻസ് മേഖലയിൽ കൂടുതൽ സഹകരണം ലക്ഷ്യമിട്ട് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിൽ നിന്നുള്ള പ്രതിനിധി സംഘംസൗദി അറേബ്യയിലെ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ജനറൽ സന്ദർശിച്ചു.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ചെയർമാൻ മേജർ ജനറൽ സുലൈമാൻ ബിൻ അലി അൽ ഹുസൈനിയാണ് പ്രതിനിധി സംഘത്തെ നയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായിരുന്നു സന്ദർശനം.
കൂടാതെ സിവിൽ ഡിഫൻസ് മേഖലയിലെ പൊതു താൽപര്യമുള്ള മറ്റ് വിഷയങ്ങൾ അവലോകനം ചെയ്യുന്നതിനും വൈദഗ്ധ്യം കൈമാറുന്നതിനും ഇത് സഹായകമായി. സൗദി അറേബ്യയിലെ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. ഹമൂദ് ബിൻ സുലൈമാൻ അൽ ഫറാജും മറ്റ് ഉദ്യോഗസ്ഥരും ഒമാൻ പ്രതിനിധി സംഘത്തെ സ്വീകരിച്ചു.
സൗദി സിവിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒമാൻ സംഘം സന്ദർശിച്ചു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്ക് വിവിധ തലങ്ങളിൽ നൽകുന്ന പ്രത്യേക പരിശീലന പരിപാടികളെക്കുറിച്ച് ഒമാനി സംഘത്തിന് അധികൃതർ വിശദീകരിച്ചുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

