ഭക്ഷ്യസുരക്ഷയിൽ സഹകരണത്തിന് ഒമാനും റഷ്യയും
text_fieldsകൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായേൽ ബോഗ്ദാനോവുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായേൽ ബോഗ്ദാനോവുമായി കൂടിക്കാഴ്ച നടത്തി.
ഇറ്റലിയിലെ റോമിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ 44ാമത് സെഷനിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. ഭക്ഷ്യസുരക്ഷ, നിക്ഷേപം എന്നീ മേഖലകളിൽ ഒമാനും റഷ്യയും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങൾ യോഗം ചർച്ചചെയ്തു. കൃഷി, മത്സ്യബന്ധനം, ജലസ്രോതസ്സുകൾ എന്നീ മേഖലകൾ വികസിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യം കൈമാറുന്നതിനുള്ള മാർഗങ്ങളും ഇരുപക്ഷവും വിശകലനം ചെയ്തു. ഇറ്റാലിയിലെ ഒമാൻ അംബാസഡർ എസയ്യിദ് നിസാർ ബിൻ അൽ ജുലന്ദ അൽ സഈദ് യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

