Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുർമുസിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കണം;ചർച്ച നടത്തി ഒമാനും ഖത്തറും

text_fields
bookmark_border
ഇരു വിദേശകാര്യമന്ത്രിമാരും ടെലിഫോണിൽ ചർച്ച നടത്തി
ഹുർമുസിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കണം;ചർച്ച നടത്തി ഒമാനും ഖത്തറും
cancel

മസ്കത്ത്: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഒമാനും ഖത്തറും സംയുക്തമായി ആഹ്വാനം ചെയ്തു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയും തമ്മിൽ ഞായറാഴ്ച ടെലിഫോൺ ചർച്ച നടത്തി.

മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി നിലവിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകളെയും നയതന്ത്ര ഇടപെടലുകളെയും മന്ത്രിമാർ വിലയിരുത്തി. ബന്ധപ്പെട്ട കക്ഷികൾക്കിടയിൽ പ്രായോഗികവും സുസ്ഥിരവുമായ ധാരണയിലെത്താൻ ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടതിനെ കുറിച്ചും ഇരുവരും സംസാരിച്ചു.

ഹുർമുസ് കടലിടുക്കിന്റെ സുരക്ഷമേഖലയിലെ സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഇരു വിദേശകാര്യ മന്ത്രിമാരും ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച് തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ചാലുകളുടെ സുരക്ഷയും, വിതരണ ശൃംഖലകളുടെ സുഗമമായ പ്രവർത്തനവും ഉറപ്പാക്കേണ്ടതുണ്ട്. മേഖലയിലുണ്ടാകുന്ന പെട്ടെന്നുള്ള സംഭവവികാസങ്ങളോട് പ്രതികരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള നിരന്തരമായ കൂടിയാലോചനകളും ഏകോപനവും തുടരുമെന്ന് ഇരുപക്ഷവും നയം ആവർത്തിച്ചു. സംഘർഷങ്ങളുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനും സമാധാനം ഉറപ്പാക്കാനും കൂടുതൽ ശക്തമായ പ്രാദേശിക, അന്തർദേശീയ സഹകരണം വേണമെന്നും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman and Qatar hold talks to ensure security and peace in the Strait of Hormuz
Next Story