ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഒമാനും ലബനാനും
text_fieldsലബനാൻ പ്രസിഡന്റ് മൈക്കൽ ഔണുമായി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ലബനാൻ പ്രസിഡന്റ് മൈക്കൽ ഔണുമായി ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി കൂടിക്കാഴ്ച നടത്തി. ബൈറൂത്തിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഹൃദയംഗമമായ ആശംസകൾ അറിയിച്ചു. പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും അടിത്തറയിൽ ലെബനനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ഒമാന്റെ ആഗ്രഹവും അദ്ദേഹം വ്യക്തമാക്കി. സുൽത്താനുള്ള ആശംസകൾ അറിയിക്കണമെന്ന് പ്രസിഡന്റ് ഔൺ വിദേശകാര്യ മന്ത്രിയോട് പറഞ്ഞു. സുൽത്താന് തുടർച്ചയായ വിജയവും സമൃദ്ധിയും ആശംസിച്ചു. ഒമാനി-ലബനാൻ ബന്ധങ്ങളുടെ കൂടുതൽ വികസനത്തിനായി അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ലെബനാനിലെ ഒമാൻ അംബാസഡർ ഡോ. അഹമ്മദ് മുഹമ്മദ് അൽസൈദിയും ഇരുവിഭാഗത്തിലെയും നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

