ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഒമാനും കെനിയയും
text_fieldsനെയ്റോബിയിൽ നടന്ന ഒമാൻ-കെനിയ ഉന്നതതല യോഗം
മസ്കത്ത്: നെയ്റോബിയിൽ നടന്ന ഉന്നതതല യോഗത്തിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഒമാനും കെനിയയും തീരുമാനിച്ചു. ഒമാൻ വിദേശകാര്യ മന്ത്രാലയം അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ഖാലിദ് ബിൻ ഹാഷെൽ അൽ മുസൽഹി, കെനിയയുടെ വിദേശകാര്യ അണ്ടർസെക്രട്ടറി ഡോ സിംഗ്വെ കോറിറുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങളുടെ അവസരങ്ങൾ ചർച്ച ചെയ്തു. വ്യാപാരവും നിക്ഷേപവും ഉൾപ്പെടെ വിവിധ മേഖലകളിൽ സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ചകൾ. കെനിയയിലെ ഒമാൻ അംബാസഡർ നസ്റ ബിൻത് സലേം അൽ ഹാഷിമിയും ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

