Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനും ഇറാഖും തമ്മിൽ...

ഒമാനും ഇറാഖും തമ്മിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കും; ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

text_fields
bookmark_border
ഒമാനും ഇറാഖും തമ്മിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കും; ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
cancel

മസ്കത്ത്: ഒമാനും ഇറാഖും തമ്മിലുള്ള പരസ്പര സഹകരണവും സൗഹൃദബന്ധവും കൂടുതൽ ദൃഢമാക്കുമെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചു. ഇറാഖ് വിദേശകാര്യ മന്ത്രിയായി വീണ്ടും നിയമിതനായ ഡോ. ഫുവാദ് ഹുസൈനെ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ടെലിഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.

നയതന്ത്രപരമായ പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി നിർവഹിക്കാനും ഇറാഖിന്റെ വിദേശബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും ഡോ. ഫുവാദ് ഹുസൈന് ആശംസ കൈമാറി. ഒമാനും ഇറാഖും തമ്മിലെ സാഹോദര്യ ബന്ധത്തെ ഇരു മന്ത്രിമാരും ചർച്ചയിൽ എടുത്തുപറഞ്ഞു. വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള സംയുക്ത താൽപര്യം സംഭാഷണത്തിൽ ആവർത്തിച്ചു. പ്രാദേശിക-അന്തർദേശീയ സംഭവവികാസങ്ങളും മറ്റുപ്രധാന വിഷയങ്ങളും ഇരുവരും വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqforeign ministersOman Newscooperation
News Summary - Oman and Iraq to strengthen bilateral cooperation; Foreign Ministers of both countries hold talks
Next Story