Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിവിധ ​​മേഖലകളിൽ...

വിവിധ ​​മേഖലകളിൽ തന്ത്രപരമായ സഹകരണത്തിന് ഒമാനും ഇന്ത്യയും

text_fields
bookmark_border
meeting
cancel
camera_alt

ന്യൂ​ഡ​ൽ​ഹി​യി​ലെ ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ​ന​​രേ​ന്ദ്ര​ മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു 

മ​സ്ക​ത്ത്​: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ​​മേ​ഖ​ല​ക​ളി​ൽ ത​ന്ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ട്ട്​ ഒ​മാ​നും ഇ​ന്ത്യ​യും ഒ​രു സു​പ്ര​ധാ​ന ക​രാ​റി​ലും ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ലും ഒ​പ്പു​വെ​ച്ചു. സം​സ്കാ​രം, ആ​ശ​യ​വി​നി​മ​യം, വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ, സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റം എ​ന്നീ​മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ക​രാ​റി​ലും ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ലും എ​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​ധാ​നമ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ത്രി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യെ​ത്തി​യ സു​ൽ​ത്താ​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ന്യൂ​ഡ​ൽ​ഹി​യി​ലെ ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. രാ​ഷ്ട്രീ​യം, സു​ര​ക്ഷ, പ്ര​തി​രോ​ധം, വ്യാ​പാ​രം, സാ​മ്പ​ത്തി​കം, സാം​സ്കാ​രി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം നേ​താ​ക്ക​ൾ അ​വ​ലോ​ക​നം ചെ​യ്തു.

സു​ൽ​ത്താ​ൻ ഗാ​ർ​ഡ്​ ഓ​ഫ്​ ​ഓ​ണ​ർ പ​രി​ശോ​ധി​ക്കു​ന്നു

വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ​വി​ക​സി​പ്പി​ക്കു​ന്ന​തി​നെ​പ​റ്റി​യും ച​ർ​ച്ച​ചെ​യ്തു.​ പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ വി​ഷ​യ​ങ്ങ​ളി​ലെ കാ​ഴ്ച​പ്പാ​ടു​ക​ളും കൈ​മാ​റി.

യോ​ഗ​ത്തി​ൽ ഒ​മാ​ൻ​ പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഷി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്​​മാ​നി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, സ്പെ​ഷ​ൽ ഓ​ഫി​സ് മേ​ധാ​വി ഡോ. ​ഹ​മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ഔ​ഫി, ഇ​ന്ത്യ​യി​ൽ​നി​ന്നുള്ള നി​ര​വ​ധി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. സു​ൽ​ത്താ​നും പ്ര​ധാ​ന​മ​ന്ത്രി​യും പി​ന്നീ​ട്​ സ്വ​കാ​ര്യ കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി.

രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ്

സു​ൽ​ത്താ​ൻ ​ഹൈ​തം ബി​ൻ താ​രി​ഖി​ന്​ രാ​ഷ്ട്ര​പ​ത്രി ഭ​വ​നി​ൽ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം​ ന​ൽ​കി. ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ്​ ദ്രൗ​പ​തി മു​ർ​മു, പ്ര​ധാ​ന​മ​ന്ത്രി ​ന​രേ​ന്ദ്ര മോ​ദി എ​ന്നി​വ​ർ ചേ​ർ​ന്ന്​ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ്​ രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ലേ​ക്ക് ആ​ന​യി​ച്ച​ത്. ഗാ​ർ​ഡ്​ ഓ​ഫ്​ ഓ​ണ​റും സു​ൽ​ത്താ​ൻ പ​രി​ശോ​ധി​ച്ചു. സു​ൽ​ത്താ​നെ വ​ഹി​ച്ചു​ള്ള വ​ാഹ​നം രാ​ഷ്ട്ര​പ​തി ഭ​വ​ന്റെ ക​വാ​ട​ത്തി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച്​ പീ​ര​ങ്കി​ക​ൾ ഇ​രു​പ​ത്തി​യൊ​ന്ന് റൗ​ണ്ട് വെ​ടി​യു​തി​ർ​ത്തു.

സു​ൽ​ത്താ​നും പ്ര​തി​നി​ധി സം​ഘ​ത്തി​നും രാ​ഷ്ട്ര​പ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യും സു​ഖ​ക​ര​മാ​യ താ​മ​സം ആ​ശം​സി​ക്കു​ക​യും ചെ​യ്തു. ത്രി​ദി​ന സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി സു​ൽ​ത്താ​ൻ ഞാ​യ​റാ​ഴ്ച മ​സ്ക​ത്തി​ലേ​ക്ക്​ മ​ട​ങ്ങും. പ്ര​ഥ​മ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി സു​ൽ​ത്താ​ൻ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​ന്ന​ത​ല കൂ​ടി​ക്കാ​ഴ്ച​യി​ൽ​നി​ന്ന്

പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്​​മാ​നി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, സ്വ​കാ​ര്യ ഓ​ഫി​സ് മേ​ധാ​വി ഡോ. ​ഹ​മ​ദ് ബി​ൻ സ​ഈ​ദ്​ അ​ൽ ഔ​ഫി, ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി (ഒ.​ഐ.​എ) ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ​സ​ലാം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മു​ർ​ഷി​ദി, വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി എ​ൻ​ജി​നീ​യ​ർ ഖാ​യി​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ്, ഊ​ർ​ജ, ധാ​തു മ​ന്ത്രി എ​ൻ​ജി​നീയ​ർ സ​ലിം ബി​ൻ നാ​സ​ർ അ​ൽ ഔ​ഫി, വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദേ​ശ വ്യാ​പാ​ര, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ഉ​പ​ദേ​ഷ്ടാ​വ് പ​ങ്ക​ജ് ഖിം​ജി, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അം​ബാ​സ​ഡ​ർ-​അ​റ്റ്-​ലാ​ർ​ജ് ശൈ​ഖ്​ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ അ​ബ്ദു​ല്ല അ​ൽ ഹി​നാ​യി, ഇ​ന്ത്യ​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഇ​സ സാ​ലി​ഹ് അ​ൽ ഷി​ബാ​നി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി സം​ഘം സു​ൽ​ത്താ​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsCooperationOman-IndiaSultan Visit
News Summary - Oman and India for strategic cooperation in various fields
Next Story