സഹകരണം വർധിപ്പിക്കാൻ ഒമാനും ഫ്രാൻസും
text_fieldsഒമാൻ-ഫ്രാൻസ് രാജ്യങ്ങളുടെ വിദേശ കാര്യ മന്ത്രാലയ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ച
മസ്കത്ത് : ഒമാൻ-ഫ്രാൻസ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ തന്ത്രപ്രധാനമായ കൂടിക്കാഴ്ച നടത്തി.
ഒമാനെ പ്രതിനിധാനംചെയ്ത് വിദേശകാര്യ മന്ത്രാലയത്തിലെ നയതന്ത്രകാര്യ അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഹർത്ഥിയ്യും ഫ്രാൻസിനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രാലയത്തിെൻറ മിഡിലീസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക വിഭാഗം മേധാവി ആനി ഗുഗനും പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും സാമ്പത്തിക, നിക്ഷേപ മേഖലകളിൽ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും അവലോകനം ചെയ്തു.
സാംസ്കാരികവും ശാസ്ത്രീയവുമായ വിനിമയങ്ങൾ വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ചും ചർച്ച നടത്തി. പ്രാദേശികവും അന്തർദേശീയവുമായ പൊതുവായ വിഷയങ്ങളിൽ ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തു. സമാധാനവും സുസ്ഥിരതയും നിലനിർത്താൻ സഹായിക്കുന്ന എല്ലാ ശ്രമങ്ങളും വളരെ പ്രധാനപ്പെട്ടതാണെന്ന് വിലയിരുത്തി. ഇരു രാജ്യങ്ങളിലെയും നിരവധി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

