Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ഹ​ക​ര​ണം...

സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ഒ​മാ​നും ഫ്രാ​ൻ​സും

text_fields
bookmark_border
സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ഒ​മാ​നും ഫ്രാ​ൻ​സും
cancel
camera_alt

പാ​രി​സി​ലെ ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ ന​ട​ന്ന ഒ​മാ​ൻ-​ഫ്രാ​ൻ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളു​ടെ ച​ർ​ച്ച 

മ​സ്ക​ത്ത്​: ഒ​മാ​ൻ-​ഫ്രാ​ൻ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ൽ ത​ന്ത്ര​പ​ര​മാ​യ സം​ഭാ​ഷ​ണം ന​ട​ത്തി. ഫ്രാ​ൻ​സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പാ​രി​സി​ലെ ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച. ര​ണ്ട് സു​ഹൃ​ദ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം, ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ, സാ​മ്പ​ത്തി​ക, നി​ക്ഷേ​പ പ​ങ്കാ​ളി​ത്തം, വി​ശാ​ല​വും കൂ​ടു​ത​ൽ സ​മ​ഗ്ര​വു​മാ​യ ത​ല​ത്തി​ലേ​ക്ക്​ സാം​സ്കാ​രി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ വി​നി​മ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ച​ർ​ച്ച​ക​ൾ.

ഒ​മാ​നി പ​ക്ഷ​ത്തെ ന​യ​ത​ന്ത്ര​കാ​ര്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ​ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ലി അ​ൽ ഹാ​ർ​ത്തി​യും ഫ്ര​ഞ്ച് പ​ക്ഷ​ത്തെ യൂ​റോ​പ്പി​നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു​മു​ള്ള സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​ൻ മേ​രി ഡെ​സ്കോ​ട്ടു​മാ​യി​രു​ന്നു ന​യി​ച്ചി​രു​ന്ന​ത്. ഇ​രു​പ​ക്ഷ​വും പൊ​തു​വാ​യ ആ​ശ​ങ്ക​യു​ള്ള നി​ല​വി​ലെ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ വീ​ക്ഷ​ണ​ങ്ങ​ൾ കൈ​മാ​റി. സ​മാ​ധാ​ന​വും സ്ഥി​ര​ത​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ എ​ല്ലാ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ​യും പി​ന്തു​ണ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും അ​ടി​വ​ര​യി​ട്ട്​ പ​റ​ഞ്ഞു.

ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി, നോ​ർ​ത്ത് ആ​ഫ്രി​ക്ക ആ​ൻ​ഡ് മി​ഡി​ൽ ഈ​സ്റ്റ് പ്ര​സി​ഡ​ന്റി​ന്റെ ന​യ​ത​ന്ത്ര ഉ​പ​ദേ​ഷ്ടാ​വ് പാ​ട്രി​ക് ഡോ​റെ​ലു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FranceOmanexpand cooperation
News Summary - Oman and France to expand cooperation
Next Story