പങ്കാളിത്തം ശക്തിപ്പെടുത്താൻ ഒമാനും ചൈനയും
text_fieldsസലാലയിൽ നടന്ന ഒമാനി-ചൈനീസ് ഫ്രണ്ട്ഷിപ് ഫോറം
സലാല: ഒമാനി-ചൈനീസ് ഫ്രണ്ട്ഷിപ് ഫോറം 2025ന്റെ മൂന്നാം സെഷൻ സലാലയിൽ നടന്നു. ഒമാനും ചൈനയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സഹകരണവും നിക്ഷേപവും വികസിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
‘ചൈനീസ് ആധുനീകരണവും ഒമാൻ വിഷൻ 2040: നമ്മുടെ പ്രവർത്തനവും നിർദേശങ്ങളും’ എന്ന വിഷയത്തിലാണ് ഫോറം സംഘടിപ്പിച്ചത്. അൽ റോയ പത്രം, ഒമാനിലെ ചൈന എംബസി, ഒമാൻ-ചൈന ഫ്രണ്ട്ഷിപ് അസോസിയേഷൻ എന്നിവയുടെ ഒരു സംരംഭത്തോടെയായിരുന്നു പരിപാടി. ഇരുവശത്തുനിന്നുമുള്ള നിരവധി ഉദ്യോഗസ്ഥർ, വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ് ഫോറം ഉദ്ഘാടനം ചെയ്തു.
ഇരുരാജ്യങ്ങളുടെയും വികസന മുൻഗണനകളെ സേവിക്കുന്ന വാഗ്ദാനമായ നിക്ഷേപമേഖലകൾ പര്യവേഷണം ചെയ്യുന്നതിനും വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള ഒരു സവിശേഷ അവസരമാണ് ഫോറമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. സാലിഹ് ബിൻ സഈദ് മസാൻ പറഞ്ഞു. ഒമാൻ വിഷൻ 2040 സമഗ്രമായ സാമ്പത്തികവും ഘടനാപരവുമായ പരിവർത്തനത്തിനുള്ള റോഡ് മാപ്പിനെ പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

