ഉഭയകക്ഷി, ഗസ്സ വിഷയങ്ങൾ ചർച്ച ചെയ്ത് ഒമാനും ബൾഗേറിയയും
text_fieldsബൾഗേറിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിമാരായ നെവിയാന മിതേവ, മരിയ ആംഗുലീവ എന്നിവർ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയുമായി മസ്കത്തിൽ കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ബൾഗേറിയയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിമാരായ നെവിയാന മിതേവ, മരിയ ആംഗുലീവ എന്നിവർ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയുമായി മസ്കത്തിൽ കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ദിമിതർ ഗ്ലാവ്ചേവിൽ നിന്നുള്ള രേഖാമൂലമുള്ള സന്ദേശം സയ്യിദ് ബദറിന് കൈമാറുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ചായിരുന്നു സന്ദേശം. സാമ്പത്തിക, സാംസ്കാരിക, ഊർജം, പുനരുപയോഗ ഊർജം, സമുദ്ര ഗതാഗതം, സാങ്കേതിക മേഖലകൾ എന്നിവയുൾപ്പെടെ ഒമാനും ബൾഗേറിയയും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളും അവർ ചർച്ച ചെയ്തു.
ഇസ്രായേൽ ആക്രമണം മൂലമുള്ള ഗസ്സയിലെ ദാരുണമായ മാനുഷിക സാഹചര്യങ്ങളടക്കമുള്ള പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ വീക്ഷണങ്ങളും കൈമാറി. ഫലസ്തീൻ ജനതക്ക് നീതി ലഭിക്കേണ്ടതിന്റെയും ദുരിതാശ്വാസവും മാനുഷിക സഹായവും നൽകേണ്ടതിന്റെയും പ്രധാന്യത്തെ ക്കുറിച്ചും സംസാരിച്ചു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുപക്ഷം സംസാരിച്ചു.
യോഗത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ആഗോള കാര്യ വിഭാഗം മേധാവി ശൈഖ് ഹമീദ് ബിൻ അലി അൽ മാനി, ബൾഗേറിയൻ വിദേശകാര്യ മന്ത്രാലയത്തിലെ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക ഡിപ്പാർട്ട്മെന്റ് ഡയറക്ടർ റോമൻ പെട്രോവ്, ബൾഗേറിയൻ, ഒമാനി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

