നഗരവികസനത്തിൽ സഹകരണത്തിന് ഒമാനും ബഹ്റൈനും
text_fieldsഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ സഈദ് അൽ ശുഐലി ബഹ്റൈൻ സന്ദർശനത്തിനിടെ
മസ്കത്ത്: ഭവന, നഗരാസൂത്രണ മന്ത്രി ഡോ. ഖൽഫാൻ സഈദ് അൽ ശുഐലി ബഹ്റൈൻ സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. സുൽത്താനേറ്റും ബഹ്റൈനും തമ്മിലുള്ള നഗരവികസന സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ സന്ദർശനത്തിന്റെ ഭാഗമായി ചർച്ച ചെയ്തു.
സുപ്രീം കമ്മിറ്റി ഫോർ അർബൻ പ്ലാനിങ് വൈസ് ചെയർമാനും ബഹ്റൈൻ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് അസോസിയേഷൻ ഓണററി ചെയർമാനുമായ ശൈഖ് സൽമാൻ അബ്ദുല്ല ആൽ ഖലീഫ, ഭവന, നഗര ആസൂത്രണ മന്ത്രി അംന അഹ്മദ് അൽ റുമൈതി, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ, നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ എന്നിവരുമായും ഭവന, നഗര ആസൂത്രണ മന്ത്രി കൂടിക്കാഴ്ച നടത്തി.
സഹകരണ ചട്ടക്കൂടുകൾ മെച്ചപ്പെടുത്തുന്നതിലും വിജയകരമായ അനുഭവങ്ങൾ കൈമാറുന്നതിലും, പ്രത്യേകിച്ച് താങ്ങാനാവുന്ന വിലയിലുള്ള ഭവനങ്ങളെ പിന്തുണക്കുന്നതിലും റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരെ മൂല്യവർധിത പദ്ധതികളിൽ നിക്ഷേപിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള ഒമാന്റെ താൽപര്യം ശുഐലി വ്യക്തമാക്കി. ഭവന നിർമാണത്തിലും നഗര ആസൂത്രണത്തിലും, പ്രത്യേകിച്ച് പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾ, സാമൂഹിക ഭവന ധനസഹായം, ആധുനിക നഗരങ്ങളുടെ വികസനം എന്നിവയിൽ ബഹ്റൈന്റെ അനുഭവത്തിൽനിന്ന് പ്രയോജനം നേടാനുള്ള ഒമാന്റെ ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

