വിദേശകാര്യ മന്ത്രി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ചർച്ച നടത്തി
text_fieldsഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഡോ. ആൻറണി ബ്ലിങ്കൻ
മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഡോ. ആൻറണി ബ്ലിങ്കനുമായി ഫോൺ ചർച്ച നടത്തി. ഇരു നേതാക്കളും സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്തു.
വിവിധ മേഖലകളിലെ സഹകരണം കൂടുതൽ പരസ്പര നേട്ടങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുന്ന രീതിയിൽ തുടരാനും തീരുമാനിച്ചു. മേഖലയിലെ വലിയ പ്രശ്നങ്ങളായ ഫലസ്തീൻ-ഇസ്രായേൽ പ്രതിസന്ധിയും യമനിലെ സംഘർഷവും സംഭാഷണത്തിൽ കടന്നുവന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

