Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശൂറാ കൗൺസിലിലേക്ക് ഓരോ ഗവർണറേറ്റിൽനിന്നും വനിതാ സ്ഥാനാർഥി; നിയമഭേദഗതിയുമായി ഒമാൻ

text_fields
bookmark_border
Sultan Haitham bin Tariq
cancel
camera_alt

സുൽത്താൻ ഹൈതം ബിൻ താരിഖ്

മസ്‌കത്ത്: ഒമാൻ കൗൺസിൽ നിയമത്തിലും ശൂറാ കൗൺസിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നിയമത്തിലും ഭേദഗതി വരുത്തി സുൽത്താൻ ഹൈതം ബിൻ താരിഖ് രണ്ട് രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു. വനിതകളുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പുതിയ ഭേദഗതിയിൽ ഉൾപ്പെടുന്നു.

ഒമാൻ കൗൺസിൽ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതാണ് 97/2026 നമ്പർ രാജകീയ ഉത്തരവ്. ശൂറാ കൗൺസിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതാണ് 98/2026 നമ്പർ ഉത്തരവ്.

പുതിയ ഭേദഗതി പ്രകാരം, ഓരോ ഗവർണറേറ്റിൽനിന്നും വനിതകൾക്കായി നീക്കിവെച്ച അംഗത്വത്തിലേക്ക് ഒരു വനിതയെ സ്ഥാനാർഥിയാക്കുന്നതിനുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുന്ന തീരുമാനം മന്ത്രി പുറപ്പെടുവിക്കും. രാജകീയ ഉത്തരവുകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും പ്രസിദ്ധീകരണത്തിന്റെ തൊട്ടടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരികയും ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman Amends Shura Council Law to Include Women Candidates
Next Story