ജി.സി.സി ടൂറിസം യോഗത്തിൽ പങ്കാളിയായി ഒമാനും
text_fieldsസൗദി അറേബ്യയിൽ നടന്ന ജി.സി.സി ടൂറിസം ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഒമാൻ പ്രതിനിധികൾ
മസ്കത്ത്: സൗദി അറേബ്യയിൽ നടന്ന ജി.സി.സി ടൂറിസം ഉദ്യോഗസ്ഥരുടെ ആറാമത് യോഗത്തിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്ത് പൈതൃക, ടൂറിസം മന്ത്രാലയമാണ് സംബന്ധിച്ചത്. വിനോദസഞ്ചാര മേഖലയിൽ ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സഹകരണവും ഏകോപനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു യോഗം. പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർസെക്രട്ടറി അസ്സാൻ ഖാസിം അൽ ബുസൈദിയാണ് ഒമാൻ പ്രതിനിധി സംഘത്തെ നയിച്ചത്. സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ തുർക്കി അൽ സഈദ് യോഗത്തിൽ സന്നിഹിതനായി.
വിനോദമേഖലയിലെ സഹകരണം, ജി.സി.സി രാജ്യങ്ങൾക്കിടയിൽ ടൂറിസ്റ്റ് ഗ്രൂപ്പുകൾ കൈമാറ്റം തുടങ്ങി വിവിധ വിഷയങ്ങൾ യോഗം ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

