Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​ൾ​ഫ് മേ​ഖ​ല​യി​ലെ...

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഊ​ർ​ജ സം​യോ​ജ​ന പ​ദ്ധ​തി​യി​ൽ ഒ​മാ​നും

text_fields
bookmark_border
ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഊ​ർ​ജ സം​യോ​ജ​ന പ​ദ്ധ​തി​യി​ൽ ഒ​മാ​നും
cancel
camera_alt

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ വൈ​ദ്യു​ത ഗ്രി​ഡി​നും ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റി​ന്റെ ഗ്രി​ഡി​നു​മി​ട​യി​ൽ നേ​രി​ട്ടു​ള്ള വൈ​ദ്യു​ത ബ​ന്ധം സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ക്കു​ന്ന ച​ട​ങ്ങി​ൽ​നി​ന്ന്

മ​സ്‌​ക​ത്ത്: ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ളി​ലെ വൈ​ദ്യു​ത ഗ്രി​ഡി​നും ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റി​ന്റെ ഗ്രി​ഡി​നു​മി​ട​യി​ൽ നേ​രി​ട്ടു​ള്ള വൈ​ദ്യു​ത ബ​ന്ധം സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്കം.

ഊ​ർ​ജ -ഖ​നി മ​ന്ത്രാ​ല​യ അ​ണ്ട​ർ​സെ​ക്ര​ട്ട​റി​യും ജി.​സി.​സി ഇ​ന്റ​ർ​ക​ണ​ക്ഷ​ൻ അ​തോ​റി​റ്റി (ജി.​സി.​സി.​ഐ.​എ) ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ മു​ഹ്സി​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഹ​ദ്‌​റാ​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം മ​സ്‌​ക​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഊ​ർ​ജ സം​യോ​ജ​ന​ത്തി​ൽ നാ​ഴി​ക​ക്ക​ല്ലാ​യാ​ണ് പ​ദ്ധ​തി​യെ വി​ല​യി​രു​ത്തു​ന്ന​ത്.

ഒ​മാ​നു​മാ​യി നേ​രി​ട്ടു​ള്ള വൈ​ദ്യു​ത ബ​ന്ധം സാ​ങ്കേ​തി​ക​ത​ല​ത്തി​ലെ വി​പു​ലീ​ക​ര​ണം മാ​ത്ര​മ​ല്ലെ​ന്നും, ജി.​സി.​സി രാ​ഷ്ട്ര​നേ​താ​ക്ക​ൾ അം​ഗീ​ക​രി​ച്ച ത​ന്ത്ര​പ​ര​മാ​യ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്നും അ​ൽ ഹ​ദ്‌​റാ​മി പ​റ​ഞ്ഞു. ദേ​ശീ​യ സ്ഥി​ര​ത​യു​ടെ​യും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ​യും സു​സ്ഥി​ര വി​ക​സ​ന​ത്തി​ന്റെ​യും നെ​ടും​തൂ​ണാ​ണ് ഊ​ർ​ജ സു​ര​ക്ഷ​യെ​ന്ന ബോ​ധ്യ​ത്തി​ലാ​ണ് ഗ​ൾ​ഫ് ഇ​ന്റ​ർ​ക​ണ​ക്ഷ​ൻ പ​ദ്ധ​തി രൂ​പം​കൊ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സം​യു​ക്ത ഗ​ൾ​ഫ് സ​ഹ​ക​ര​ണ​ത്തി​ന്റെ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ മാ​തൃ​ക​ക​ളി​ലൊ​ന്നാ​യി ഗ​ൾ​ഫ് ഇ​ന്റ​ർ​ക​ണ​ക്ഷ​ൻ മാ​റി​യ​താ​യും, വൈ​ദ്യു​ത ഗ്രി​ഡു​ക​ളു​ടെ വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്ക് വ​ൻ സാ​മ്പ​ത്തി​ക ലാ​ഭം കൈ​വ​രി​ക്കു​ന്ന​തി​ലും പ​ദ്ധ​തി നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. ത​ന്ത്ര​പ്ര​ധാ​ന​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ളു​ടെ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​ത്തി​ൽ ഗ​ൾ​ഫ് പ​ങ്കാ​ളി​ത്ത​ത്തി​ന്റെ മി​ക​ച്ച മാ​തൃ​ക​കൂ​ടി​യാ​ണി​ത്.

ഒ​മാ​ൻ ഗ്രി​ഡു​മാ​യി നേ​രി​ട്ട് ബ​ന്ധം സ്ഥാ​പി​ച്ച​ത് ഗ​ൾ​ഫ് ഗ്രി​ഡി​ന്റെ പ്ര​വ​ർ​ത്ത​ന സൗ​ക​ര്യ​വും വ​ർ​ധി​പ്പി​ക്കും. ഊ​ർ​ജ പ​രി​വ​ർ​ത്ത​ന​ത്തി​നും സു​സ്ഥി​ര വി​ക​സ​ന​ത്തി​നും ഇ​ത് പി​ന്തു​ണ​യാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജി.​സി.​സി.​ഐ.​എ സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ അ​ഹ്മ​ദ് ബി​ൻ അ​ലി അ​ൽ ഇ​ബ്രാ​ഹിം പ​റ​ഞ്ഞു. ദേ​ശീ​യ ഗ്രി​ഡു​ക​ളു​ടെ വ്യാ​പ​നം, വൈ​ദ്യു​ത ലോ​ഡു​ക​ളി​ലെ മാ​റ്റം, ഉ​ൽ​പാ​ദ​ന ശേ​ഷി വ​ർ​ധ​ന എ​ന്നി​വ​യെ തു​ട​ർ​ന്ന് വൈ​ദ്യു​തി ആ​വ​ശ്യ​ക​ത വ​ർ​ധി​ക്കു​മ്പോ​ൾ ഗ​ൾ​ഫ് ഗ്രി​ഡി​ന്റെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തി​ലേ​ക്കു​ള്ള മാ​റ്റ​ത്തി​ന്റെ ഘ​ട്ട​ത്തി​ൽ ഗ്രി​ഡി​ന്റെ വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നും അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ വൈ​ദ്യു​ത കൈ​മാ​റ്റ ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി ചെ​ല​വ് 700 മി​ല്യ​ൻ യു.​എ​സ് ഡോ​ള​ർ

മ​സ്ക​ത്ത്: ജി.​സി.​സി ഇ​ന്റ​ർ ക​ണ​ക്ഷ​ൻ അ​തോ​റി​റ്റി​യു​​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റി​ന്റെ ഗ്രി​ഡു​മാ​യി നേ​രി​ട്ട് വൈ​ദ്യു​ത ബ​ന്ധം സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി. ഏ​ക​ദേ​ശം 700 മി​ല്യ​ൺ യു.​എ​സ് ഡോ​ള​റാ​ണ് പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വ്. ഗ​ൾ​ഫ് പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ​യാ​ണ് ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡ​വ​ല​പ്മെ​ന്റും സോ​ഹാ​ർ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ബാ​ങ്കും ചേ​ർ​ന്ന് 600 മി​ല്യ​ൺ ഡോ​ള​റി​ന്റെ ധ​ന​സ​ഹാ​യ ക​രാ​ർ നേ​ര​ത്തെ ഒ​പ്പു​വ​ച്ച​താ​യും ജി.​സി.​സി.​ഐ.​എ സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ അ​ഹ്മ​ദ് ബി​ൻ അ​ലി അ​ൽ ഇ​ബ്രാ​ഹിം അ​റി​യി​ച്ചു.

യു.​എ.​ഇ​യി​ലെ അ​ൽ സീ​ല സ്റ്റേ​ഷ​നെ​യും ഒ​മാ​നി​ൽ സ്ഥാ​പി​ക്കു​ന്ന ഇ​ബ്രി സ്റ്റേ​ഷ​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന, ഏ​ക​ദേ​ശം 530 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ര​ണ്ട് 400 കി​ലോ​വോ​ൾ​ട്ട് ട്രാ​ൻ​സ്മി​ഷ​ൻ ലൈ​നു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ഘ​ട​കം. ഇ​തോ​ടൊ​പ്പം ഇ​ബ്രി​യി​ലും അ​ൽ ബൈ​നൂ​ന​യി​ലും ര​ണ്ട് പ്ര​ധാ​ന 400 കെ.​വി സ​ബ്‌​സ്റ്റേ​ഷ​നു​ക​ളും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള ആ​ധു​നി​ക സം​ര​ക്ഷ​ണ, നി​യ​ന്ത്ര​ണ, ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി സ്ഥാ​പി​ക്കും.

ഗ്രി​ഡി​ന്റെ സ്ഥി​ര​ത​യും കൈ​മാ​റ്റ ശേ​ഷി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു ഡൈ​നാ​മി​ക് കം​പ​ൻ​സേ​റ്റ​ർ സ്റ്റേ​ഷ​നും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​തു​വ​ഴി 1,600 മെ​ഗാ​വാ​ട്ട് വ​രെ വൈ​ദ്യു​തി കൈ​മാ​റ്റ ശേ​ഷി ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ ഗ​ൾ​ഫ് ഗ്രി​ഡി​ന്റെ പ്ര​വ​ർ​ത്ത​ന സൗ​ക​ര്യം ഗ​ണ്യ​മാ​യി ഉ​യ​രു​ക​യും, അ​യ​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​മാ​യി ഒ​മാ​ന്റെ വൈ​ദ്യു​തി കൈ​മാ​റ്റ ശേ​ഷി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​കു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsenergygulfGulf regionOman
News Summary - Oman also part of the energy integration plan in the Gulf region
Next Story