Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഒമാനും അൽജീരിയയും
text_fieldsbookmark_border
ഒമാനും അൽജീരിയ അധികൃതരും നടത്തിയ ചർച്ച
മസ്കത്ത്: ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങളും അവ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒമാനും അൽജീരിയയും ഔദ്യോഗിക ചർച്ച നടത്തി.
ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനിയർ സഈദ് ബിൻ ഹമൗദ് അൽ മാവാലി, അൽജീരിയൻ ഗതാഗത മന്ത്രി സെയ്ദ് സയൂദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അൽജീരിയൻ പ്രതിനിധി സംഘം സലാല തുറമുഖവും സലാല ഫ്രീസോണും സന്ദർശിച്ചു. ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ ഒമാന്റെ അനുഭവങ്ങൾ പ്രതിനിധി സംഘം വിലയിരുത്തി.
Next Story

