Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ എ​യ​റി​ന്‍റെ...

ഒ​മാ​ൻ എ​യ​റി​ന്‍റെ ഇ​ര​ട്ട സ​ർ​വി​സ് മ​ല​യാ​ളി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​വും

text_fields
bookmark_border
ഒ​മാ​ൻ എ​യ​റി​ന്‍റെ ഇ​ര​ട്ട സ​ർ​വി​സ് മ​ല​യാ​ളി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​വും
cancel

മ​സ്ക​ത്ത്​​: കോ​ഴി​ക്കോ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ദി​നേ​ന ര​ണ്ടു സ​ർ​വി​സു​ക​ൾ ന​ട​ത്താ​നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് റൂ​ട്ടു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നു​മു​ള്ള ഒ​മാ​ൻ എ​യ​റി​ന്‍റെ തീ​രു​മാ​നം കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​വും. അ​ടു​ത്ത​മാ​സം അ​വ​സാ​നം മു​ത​ലാ​ണ് ഒ​മാ​ൻ എ​യ​ർ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്തും മ​റ്റു സീ​സ​ണു​ക​ളി​ലും ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തു​മൂ​ലം അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ​ക്ക് കു​റ​വു​വ​രും.

ഒ​മാ​ൻ എ​യ​റി​ന്‍റെ പു​തി​യ വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ൾ പ്ര​കാ​രം ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും പു​ല​ർ​ച്ച മൂ​ന്നി​ന് പു​റ​പ്പെ​ടു​ന്ന ആ​ദ്യ വി​മാ​നം രാ​വി​ലെ ഇ​ന്ത്യ​ൻ സ​മ​യം 8.05ന് ​കോ​ഴി​ക്കോ​​ട്ടെ​ത്തും. ഉ​ച്ച​ക്ക് 2.05ന് ​പു​റ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ വി​മാ​നം ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഏ​ഴി​നാ​ണ് കോ​ഴി​ക്കോ​ട്ട്​ ലാ​ൻ​ഡ്​ ചെ​യ്യ​ു​ക. ഇ​വി​ടെ​നി​ന്ന് ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 8.55ന് ​തി​രി​ച്ച് പു​റ​പ്പെ​ടു​ന്ന വി​മാ​നം 10.45നും ​രാ​ത്രി എ​ട്ടി​ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 11.50നും ​മ​സ്ക​ത്തി​ലെ​ത്തും. കൊ​ച്ചി​യി​ലേ​ക്ക്​ പു​ല​ർ​ച്ച ര​ണ്ടി​നാ​ണ്​ ആ​ദ്യ വി​മാ​നം. ഇ​ന്ത്യ​ൻ സ​മ​യം 7.15ന്​ ​ലാ​ൻ​ഡ്​ ചെ​യ്യും. രാ​വി​ലെ 8.25ന് ​പു​റ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ വി​മാ​നം ഉ​ച്ച​ക്ക് ഇ​ന്ത്യ​ൻ സ​മ​യം 1.40ന് ​കൊ​ച്ചി​യി​ലെ​ത്തും. ഇ​വി​ടെ​നി​ന്ന് രാ​വി​ലെ 9.55ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക് 12.05നും ​ഉ​ച്ച​ക്ക് 3.40ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കീ​ട്ട് 5.50നും ​മ​സ്ക​ത്തി​ൽ എ​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വെ​ള്ളി, ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​സ്ക​ത്തി​ൽ​നി​ന്ന് സ​ർ​വി​സു​ക​ൾ ഉ​ള്ള​ത്. രാ​വി​ലെ ഒ​മ്പ​തി​ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്കു മു​മ്പ് 11.20നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന​ത്. മ​സ്ക​ത്തി​ൽ​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് പു​ല​ർ​ച്ച 2.05നും ​രാ​വി​ലെ 8.25നു​മാ​ണ് സ​ർ​വി​സു​ക​ൾ ഉ​ള്ള​ത്.

ഒ​മാ​ൻ എ​യ​ർ കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് നി​ര​ക്കു​ക​ൾ കു​റ​യാ​ൻ സ​ഹാ​യ​ക​മാ​വു​മെ​ന്ന് പ്ര​വാ​സി​ക​ൾ വി​ല​യി​രു​ത്തു​ന്നു. പു​തി​യ ഷെ​ഡ്യൂ​ൾ നി​ല​വി​ൽ വ​ന്ന​തോ​ടെ മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പ​ല ദി​വ​സ​ങ്ങ​ളി​ലും വ​ൺ​വേ​ക്ക് 62 റി​യാ​ലി​ൽ താ​ഴെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ. നി​ര​ക്കു​ക​ൾ കു​റ​യു​ന്ന​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ സ്ഥി​ര​മാ​യി യാ​ത്ര​ചെ​യ്യു​ന്ന പ​ല​രും ഒ​മാ​ൻ എ​യ​റി​ലേ​ക്ക് മാ​റും. ഒ​മാ​ൻ എ​യ​റി​ന്‍റെ കൃ​ത്യ​മാ​യ സ​ർ​വി​സും മെ​ച്ച​പ്പെ​ട്ട സേ​വ​ന​വും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് തി​രി​ച്ച​ടി​യാ​വു​മെ​ന്ന് പ്ര​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​തോ​ടെ ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ക്കാ​നും സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് നി​ർ​ബ​ന്ധി​ത​മാ​വു​മെ​ന്ന്​ ​ട്രാ​വ​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഒ​മാ​ൻ എ​യ​ർ വി​മാ​ന സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ച്ച​ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്കും ഗു​ണ​ക​ര​മാ​വും. കേ​ര​ള​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ചി​കി​ത്സ​ക്കെ​ത്തു​ന്ന ഒ​മാ​നി​ക​ൾ അ​ട​ക്ക​മു​ള്ള വി​ദേ​ശി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​നും സ​ഹാ​യ​ക​മാ​വും. അ​ടു​ത്തി​ടെ കേ​ര​ള​ത്തി​ലേ​ക്ക് ചി​കി​ത്സ​ക്കെ​ത്തു​ന്ന ഒ​മാ​നി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​രു​ന്നു. കേ​ര​ളം കു​റ​ഞ്ഞ ചെ​ല​വി​ൽ മി​ക​ച്ച ചി​കി​ത്സ ല​ഭി​ക്കു​ന്ന ഇ​ട​മാ​ണെ​ന്ന് സ്വ​ദേ​ശി​ക​ൾ​ക്ക് അ​റി​യാ​മെ​ങ്കി​ലും മ​തി​യാ​യ വി​മാ​ന സ​ർ​വി​സു​ക​ൾ ഇ​ല്ലാ​ത്ത​ത് പ​ല​രെ​യും പി​ന്നോ​ട്ടു വ​ലി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayalisOman Air's double service
News Summary - Oman Air's double service will be relief to Malayalis
Next Story