മനുഷ്യ അവയവ കൈമാറ്റം പരീക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയായി ഒമാൻ എയർപോർട്ട്സ്
text_fieldsമസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മനുഷ്യ അവയവങ്ങൾ കൈമാറുന്നതിനുള്ള പരീക്ഷണ പ്രവർത്തനങ്ങളിൽ ഒമാൻ എയർപോർട്ട്സ് പങ്കാളിയായപ്പോൾ
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മനുഷ്യ അവയവങ്ങൾ കൈമാറുന്നതിനുള്ള പരീക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയായി ഒമാൻ എയർപോർട്ട്സ്. ആരോഗ്യ മന്ത്രാലയം, റോയൽ ഒമാൻ പൊലീസ്, മറ്റ് പ്രസക്തമായ അധികാരികൾ എന്നിവരുമായി സഹകരിച്ച് നടപ്പാക്കുന്ന ദേശീയ അവയവം മാറ്റിവെക്കൽ പദ്ധതിയെ പിന്തുണക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പായിരുന്നു ഈ പരീക്ഷണ പ്രവർത്തനം.
മനുഷ്യാവയവങ്ങളുടെയും ടിഷ്യൂകളുടെയും കൈമാറ്റം വേഗത്തിലാക്കുക, ട്രാൻസ് പ്ലാൻറ് നടപടിക്രമങ്ങൾക്കായി അവയുടെ സുരക്ഷിതവും സമയബന്ധിതവുമായ വരവ് ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഈ സംരംഭത്തിലൂടെ, സുപ്രധാന അവയവങ്ങളുടെ വേഗത്തിലുള്ളതും സുരക്ഷിതവുമായ ഗതാഗതം സുഗമമാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ ഒമാൻ എയർപോർട്ട്സ് നടപ്പാക്കി. ജീവൻ രക്ഷിക്കാനായുള്ള അവയവ കൈമാറ്റം സുഗമമാക്കുന്നതിനായി അതിന്റെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അവ എത്രയും വേഗത്തിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉറപ്പാക്കുകയായിരുന്നു പരീക്ഷണ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

