Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാൻ വിമാനത്താവളങ്ങളിൽ പി.സി.ആർ പരിശോധനാ സംവിധാനങ്ങളൊരുക്കുന്നു
text_fieldsbookmark_border
മസ്കത്ത്: രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് രോഗ നിർണയത്തിനായുള്ള പി.സി.ആർ പരിശോധനാ സംവിധാനങ്ങൾ ഒരുക്കാൻ തീരുമാനം. സ്വദേശികൾക്ക് വിദേശയാത്രാനുമതിയും താമസ വിസയുള്ളവർക്ക് പ്രത്യേക പെർമിറ്റോടെ തിരികെ വരാൻ അനുമതി നൽകിയതിന് പിന്നാലെയാണ് പുതിയ തീരുമാനം.
മസ്കത്ത്, സലാല അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും മറ്റ് ആഭ്യന്തര വിമാനത്താവളങ്ങളിലും പി.സി.ആർ പരിശോധനാ സംവിധാനങ്ങൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും യോഗ്യരായ പ്രാദേശിക-അന്തർദേശീയ കമ്പനികൾക്ക് ടെണ്ടറുകൾ സമർപ്പിക്കാമെന്ന് ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരമുള്ളതാകണം സംവിധാനങ്ങൾ. ടെണ്ടർ രേഖകൾ ജൂലൈ 23 വ്യാഴാഴ്ച വരെ ലഭിക്കും. പൂരിപ്പിച്ച രേഖകൾ ഇൗ മാസം 30നുള്ളിൽ സമർപ്പിക്കണം
Next Story
