Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ലെ...

ഒ​മാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ യാ​ത്ര​ചെ​യ്​​ത​ത്​ 16.21 ദ​ശ​ല​ക്ഷം പേ​ർ

text_fields
bookmark_border
ഒ​മാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ യാ​ത്ര​ചെ​യ്​​ത​ത്​ 16.21 ദ​ശ​ല​ക്ഷം പേ​ർ
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി യാ​ത്ര ചെ​യ്​​ത​ത്​ 16.21 ദ​ശ​ല​ക്ഷം പേ​ർ. ​ മ​സ്​​ക​ത്ത ്, സ​ലാ​ല, സു​ഹാ​ർ, ദു​കം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്കാ ​ണി​ത്. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി ഇ​ക്കാ​ല​യ​ള​വി​ൽ 104,830 വി​മാ​ന​ങ്ങ​ൾ വ​ന്നി​റ​ങ്ങ ു​ക​യും പു​റ​പ്പെ​ടു​ക​യും ചെ​യ്​​ത​താ​യി ദേ​ശീ​യ സ്​​ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​​െൻറ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.


മ​സ്​​ക​ത്ത്​ വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 4.6 ശ​ത​മാ​നം ഉ​യ​ർ​ന്ന്​ 14.63 ദ​ശ​ല​ക്ഷ​മാ​യി. അ​തേ​സ​മ​യം ഇ​വി​ടെ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 0.8 ശ​ത​മാ​നം കു​റ​ഞ്ഞ്​ 1.07 ല​ക്ഷ​മാ​യി. ഇ​തി​ൽ 98,194 എ​ണ്ണം അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ളാ​ണ്. മൊ​ത്തം അ​ന്താ​രാ​ഷ്​​ട്ര യാ​ത്രി​ക​ർ 5.3 ശ​ത​മാ​നം ഉ​യ​ർ​ന്ന്​ 13.60 ദ​ശ​ല​ക്ഷ​മാ​യി. ഇ​തി​ൽ 22968 പേ​ർ ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​രാ​ണ്. അ​തേ​സ​മ​യം, മ​സ്​​ക​ത്തി നി​ന്നു​ള്ള ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ 8.6 ശ​ത​മാ​നം കു​റ​ഞ്ഞ്​ 9565 ആ​യി. മൊ​ത്തം ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 1.03 ദ​ശ​ല​ക്ഷ​മാ​ണ്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 4.9 ശ​ത​മാ​നം കു​റ​വാ​ണി​ത്.


സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള മൊ​ത്തം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും മൊ​ത്തം സ​ർ​വി​സു​ക​ളും കു​റ​ഞ്ഞി​ട്ടു​ണ്ട്. മൊ​ത്തം യാ​ത്ര​ക്കാ​ർ 1.8 ശ​ത​മാ​നം കു​റ​ഞ്ഞ്​ 1.25 ദ​ശ​ല​ക്ഷ​മാ​യ​പ്പോ​ൾ മൊ​ത്തം സ​ർ​വി​സു​ക​ൾ 3.8 ശ​ത​മാ​നം കു​റ​ഞ്ഞ്​ 10904 ആ​യി. അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ൾ 4514 ആ​യ​പ്പോ​ൾ ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ 6390 ആ​യി കു​റ​യു​ക​യാ​ണ്​ ചെ​യ്​​ത​ത്. അ​ന്താ​രാ​ഷ്​​ട്ര യാ​ത്രി​ക​ർ 4.83 ല​ക്ഷ​മാ​യി കൂ​ടി​യ​പ്പോ​ൾ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ 7.74 ല​ക്ഷ​മാ​യി കു​റ​യു​ക​യാ​ണ്​ ചെ​യ്​​ത​ത്. സു​ഹാ​ർ വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും വി​മാ​ന സ​ർ​വി​സു​ക​ളു​ടെ എ​ണ്ണ​വും ഇ​ക്കാ​ല​യ​ള​വി​ൽ കു​റ​ഞ്ഞി​ട്ടു​ണ്ട്. 2240 വി​മാ​ന​ങ്ങ​ളി​ലാ​യി 2.74 ല​ക്ഷം പേ​രാ​ണ്​ യാ​ത്ര ചെ​യ്​​ത​ത്. ദു​ക​മി​ൽ​നി​ന്നു​ള്ള സ​ർ​വി​സു​ക​ൾ കു​റ​ഞ്ഞെ​ങ്കി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 23 ശ​ത​മാ​നം ഉ​യ​ർ​ന്ന്​ 52670 ആ​യി.

Show Full Article
TAGS:oman airport oman news gulf news 
News Summary - oman airport-oman news-gulf news
Next Story