Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഒമാൻ എയർ ഇന്ത്യയിലേക്ക് സർവിസ് തുടരും; തിരികെ യാത്രക്കാരെ കയറ്റില്ല
text_fieldsbookmark_border
മസ്കത്ത്: ഒമാെൻറ ഒൗദ്യേഗിക വിമാനക്കമ്പനിയായ ഒമാൻ എയർ ഇന്ത്യ, പാകിസ്താൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലേക്ക് സർവിസ് തുടരും. മൂന്ന് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഒമാൻ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിമാനക്കമ്പനി അധികൃതർ ഇക്കാര്യമറിയിച്ചത്.
പോകുന്ന രാജ്യത്തെയും ഒമാനിലെയും കോവിഡ് മാനദണ്ഡങ്ങൾ യാത്രക്കാർ പൂർണമായും പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഒമാനിൽനിന്ന് യാത്രക്കാരുമായി പോകുന്ന വിമാനങ്ങൾ തിരികെ വരുേമ്പാൾ യാത്രക്കാരെ കയറ്റില്ല. ഇതിനാൽ വിമാന ടിക്കറ്റിെൻറ വില വർധിച്ചേക്കും.
Next Story
