Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാന്‍ എയര്‍ സലാലയില്‍ നിന്ന് മാര്‍ച്ച് 27 മുതല്‍ കോഴിക്കോട്ടേക്ക് പറക്കും

text_fields
bookmark_border
  • രാത്രി 12.40ന് സലാലയില്‍ നിന്ന് പുറപ്പെടും
ഒമാന്‍ എയര്‍ സലാലയില്‍ നിന്ന് മാര്‍ച്ച് 27 മുതല്‍ കോഴിക്കോട്ടേക്ക് പറക്കും
cancel

സലാല: ഒമാന്‍ എയര്‍ മാര്‍ച്ച് 27 മുതല്‍ സലാലയില്‍ നിന്ന്  കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കും. ദിവസവും രാത്രി ഒമാന്‍ സമയം 12.40 ന് സലാലയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.50 ന് കോഴിക്കോട് എത്തിച്ചേരും. രാവിലെ 6.40 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 8.40ന് സലാലയില്‍ തിരിച്ചത്തെും.

സലാലയില്‍ നിന്നുള്ള കോഴിക്കോട് സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഒമാന്‍ എയര്‍ നേരത്തെ അറിയിച്ചിരുന്നതാണ്. സ്കൂള്‍ അവധിക്കാലമായ ജൂണ്‍, ജുലൈ മാസങ്ങളിലുള്‍പ്പടെ ഇപ്പോള്‍ ബുക്കിങ് ലഭ്യമാണ്. റിട്ടേണ്‍ ടിക്കറ്റിന് 128 റിയാലും വണ്‍വേക്ക് 80 റിയാലുമാണ് നിരക്ക്. 27ന് രാത്രിയാണ് ആദ്യ സര്‍വീസ്. മുപ്പത് കിലോ ലഗേജും 7 കിലോ ഹാന്‍ഡ് ബാഗുമാണ് ഒരു ടിക്കറ്റിന് അനുവദിക്കുക.

ഒമാന്‍ എയറിന്‍െറ പുതിയ നയമനുസരിച്ച് ലഗേജിന് മുപ്പത്കിലോ ഭാരമേ പാടുള്ളൂ. അധിക തുക നല്‍കി ഇരുപത് കിലോ വരെ അധിക ലഗേജ് കൂടി കൊണ്ടുപോകാം. അധിക ലഗേജില്‍ ഒരു കിലോയായാലും ഇരുപത് കിലോയാലും ഒരേ തുക നല്‍കേണ്ടി വരും.

നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സലാലയില്‍ നിന്ന് നേരിട്ട് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. ഒമാന്‍ എയറിന്‍െറ വരവ് മുഴുവന്‍ മലയാളികളേയും വിശേഷിച്ച് മലബാര്‍ മേഖലയിലെ യാത്രക്കാരെ സന്തോഷത്തിലാക്കിയിട്ടുണ്ട്. സലാലയില്‍ നിന്ന് മലബാറിലേക്കുള്ള യാത്രാക്ളേശത്തിന് ഇതോടെ കാര്യമായ ആശ്വാസ്യമാകുമെന്നാണ് പ്രതീക്ഷ.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - oman air start from calicut
Next Story