Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാൻ എയർ നിരയിലേക്ക് രണ്ടാമത്തെ ബോയിങ് 787–9 ഡ്രീംലൈനർ എത്തി
text_fieldsbookmark_border
മസ്കത്ത്: ഒമാൻ എയർ വിമാനങ്ങളുടെ നിരയിലേക്ക് രണ്ടാമത്തെ ബോയിങ് 787-9 ഡ്രീംലൈനർ എത്തി. മൂന്നാമത്തെ 787-9 ഡ്രീം ലൈനർ ഡിസംബറിലാണ് ലഭിക്കുക. അടുത്ത വർഷം ഒമ്പത് പുതിയ ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങളും ഒമാൻ എയർ നിരയിൽ ചേരും.
പുതിയ വിമാനങ്ങളുടെ വരവോടെ ഒമാൻ എയർ വിമാനങ്ങളുടെ എണ്ണം 55 ആയി ഉയർന്നു. ഇതിൽ മൂന്നെണ്ണം ബോയിങ് 787-8 ഡ്രീലൈനർ വിമാനങ്ങളാണ്. അഞ്ച് ബോയിങ് 787-5 ഡ്രീം ലൈനർ, ആറ് എയർബസ് 330-300, നാല് എയർബസ് 330-200, അഞ്ച് ബോയിങ് 737-9, 21 ബോയിങ് 737-8, അഞ്ച് ബോയിങ് 737 മാക്സ് എട്ട്, നാല് എംബ്രയർ 175 വിമാനങ്ങളുമാണ് ഒമാൻ എയറിന് ഉള്ളത്.
Next Story
