മസ്കത്ത്: ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾ നിർത്തിവെച്ചതായി ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ അറിയിച്ചു. മാർച്ച് 22 ഞായറാഴ്ച മുതൽ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് പ്രവേശനാനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഒമാൻ എയറിെൻറ തീരുമാനം. മാർച്ച് 28 വരെ സർവിസുകൾ ഉണ്ടാകില്ല.
ഇന്ത്യൻ സർക്കാിെൻറ തീരുമാനത്തിന് അനുസരിച്ചാകും സർവിസുകൾ പുനരാരംഭിക്കുകയെന്നും ഒമാൻഎയർ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തവർ കൂടുതൽ വിവരങ്ങൾക്ക് കാൾ സെൻറർ നമ്പറായ 968 24531111ൽ ബന്ധപ്പെടണം.