മസ്കത്ത്: ബിസിനസ്, ഇക്കോണമി ക്ലാസ് വിഭാഗങ്ങളിലെ മിഡിലീസ്റ്റിലെ മുൻനിര വിമാനക്കമ്പനിക്കുള്ള പുരസ്കാരം ഒമാൻ എയറിന്. അറേബ്യൻ ട്രാവൽമാർക്കറ്റിെൻറ ഭാഗമായുള്ള വേൾഡ് ട്രാവൽ അവാർഡാണ് ലഭിച്ചത്. റാസൽഖൈമയിൽ നടന്ന ചടങ്ങിൽ ഒമാൻ എയർ ചീഫ് കമേഴ്സ്യൽ ഒാഫിസർ പോൾ സ്റ്റാർസ്, ഒമാൻ കൺട്രി മാനേജർ ജമാൽ അൽ അസ്കി എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ആഗോള ട്രാവൽ, ടൂറിസം മേഖലയിൽ വിവിധ വിഭാഗങ്ങളിൽ മികവുപുലർത്തുന്നവർക്കായാണ് വേൾഡ് ട്രാവൽ അവാർഡുകൾ നൽകിവരുന്നത്. 2014 മുതൽ തുടർച്ചയായി ഒമാൻ എയറിന് വേൾഡ് ട്രാവൽ അവാർഡുകൾ ലഭിച്ചുവരുന്നുണ്ട്. ഇക്കുറി മറ്റു 10 പശ്ചിമേഷ്യൻ വിമാന കമ്പനികളിൽനിന്നുള്ള കടുത്ത മത്സരം അതിജയിച്ചാണ് ഒമാൻ എയർ പുരസ്കാരത്തിന് അർഹരായത്. യാത്രക്കാർക്ക് മികച്ച ഉൽപന്നങ്ങളും സേവനവും ലഭ്യമാക്കുന്നതിനുള്ള അംഗീകാരമാണ് അവാർഡെന്ന് ഒമാൻ എയർ സി.ഇ.ഒ എൻജിനീയർ.
അബ്ദുൽ അസീസ് അൽ റൈസി പറഞ്ഞു. അപെക്സ് റീജനൽ പാസഞ്ചർ ചോയിസ് അവാർഡിലെ ഫോർ സ്റ്റാർ റേറ്റിങ് അടക്കം നിരവധി പുരസ്കാരങ്ങൾ ഒമാൻ എയർ ഇൗ വർഷം സ്വന്തമാക്കിയിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 12:22 PM GMT Updated On
date_range 2018-12-21T05:59:59+05:30മിഡിലീസ്റ്റിലെ മുൻനിര വിമാനക്കമ്പനിക്കുള്ള പുരസ്കാരം ഒമാൻ എയറിന്
text_fieldsNext Story