Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ എ​യ​ർ ല​ഗേ​ജി​ൽ...

ഒ​മാ​ൻ എ​യ​ർ ല​ഗേ​ജി​ൽ മാ​ക്​​ബു​ക്ക്​ പ്രോ ​ലാ​പ്​​ടോ​പ്പി​ന്​ വി​ല​ക്ക്​

text_fields
bookmark_border
ഒ​മാ​ൻ എ​യ​ർ ല​ഗേ​ജി​ൽ മാ​ക്​​ബു​ക്ക്​ പ്രോ ​ലാ​പ്​​ടോ​പ്പി​ന്​ വി​ല​ക്ക്​
cancel

മ​സ്​​ക​ത്ത്​: സു​ര​ക്ഷാ കാ​ര​ണം മു​ൻ നി​ർ​ത്തി 15 ഇ​ഞ്ച്​ മാ​ക്​​ബു​ക്ക്​ പ്രോ-​ലാ​പ്​​ടോ​പ്പി​ന് ഒ​മാ​ൻ എ​യ​റും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. യാ​ത്ര​ക്കാ​ർ ചെ​ക്ക്ഡ് ല​ഗേ​ജു​ക​ളി​ൽ ലാ​പ്​​ടോ​പ്​ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ്​ വി​ല​ക്കു​ള്ള​ത്. ഹാ​ൻ​ഡ്​ ബാ​ഗേ​ജാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ വി​ല​ക്കി​ല്ല. എ​ന്നാ​ൽ, യാ​ത്ര​യി​ലു​ട​നീ​ളം സ്വി​ച്​ ഒാ​ഫ്​ ചെ​യ്​​തി​രി​ക്ക​ണം.


യാ​ത്ര​ക്കി​ട​യി​ൽ ചാ​ർ​ജി​ങ്ങും അ​നു​വ​ദി​ക്കി​ല്ല. ബാ​റ്റ​റി അ​മി​ത​മാ​യി ചൂ​ടാ​കു​ന്ന​തു​ മൂ​ലം പൊ​ട്ടി​ത്തെ​റി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ചി​ല മോ​ഡ​ൽ മാ​ക്ബു​ക്ക് പ്രോ- ​ലാ​പ്പ്‌​ടോ​പ്പു​ക​ൾ നി​ർ​മാ​താ​ക്ക​ളാ​യ ആ​പ്പി​ൾ ക​മ്പ​നി തി​രി​ച്ചു​വി​ളി​ച്ച​തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി. എ​യ​ർ ഇ​ന്ത്യ, ഇ​ത്തി​ഹാ​ദ്, ഇ​ൻ​ഡി​ഗോ തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ളും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ഇൗ ​മോ​ഡ​ൽ ചെ​ക്ക്ഡ് ല​ഗേ​ജു​ക​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. 2015 സെ​പ്​​റ്റം​ബ​റി​നും 2017 ഫെ​ബ്രു​വ​രി​ക്കു​മി​ട​യി​ൽ വി​റ്റ ലാ​പ്​​ടോ​പ്പു​ക​ളാ​ണ്​ ആ​പ്പി​ൾ ക​ഴി​ഞ്ഞ ജൂ​ണി​ൽ തി​രി​കെ വി​ളി​ച്ച​ത്. ഇ​തി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള ലി​ഥി​യം അ​യോ​ൺ ബാ​റ്റ​റി അ​മി​ത​മാ​യി ചൂ​ടാ​യി പൊ​ട്ടി​ത്തെ​റി​ക്കാ​നും തീ​പി​ടി​ക്കാ​നു​മി​ട​യു​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. കു​ഴ​പ്പ​മു​ള്ള മോ​ഡ​ലു​ക​ളി​ലെ ബാ​റ്റ​റി​ക​ൾ സൗ​ജ​ന്യ​മാ​യി മാ​റ്റി ന​ൽ​കു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman air luggagemac book pro laptop
News Summary - oman air luggage-mac book pro laptop-oman-gulf news
Next Story