Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാൻ എയർ ഷാർജയിലേക്ക് പുതിയ സർവിസ് തുടങ്ങി
text_fieldsbookmark_border
മസ്കത്ത്: ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ മസ്കത്തിൽ നിന്ന് ഷാർജയിലേക്ക് പുതിയ സർവിസ് തുടങ്ങി.ബുധനാഴ്ചയായിരുന്നു ആദ്യ സർവിസ്. ബുധൻ, ശനി, ഞായർ ദിവസങ്ങളിലാണ് സർവിസുകൾ. ബുധനാഴ്ചയും ശനിയാഴ്ചയും ഉച്ചക്ക് 2.25നാണ് മസ്കത്തിൽ നിന്ന് വിമാനം പുറപ്പെടുക. 3.45ന് ഷാർജയിലെത്തും. തിരിച്ച് 5.15ന് പുറപ്പെട്ട് 6.30ന് മസ്കത്തിലെത്തും.
ശനിയാഴ്ച രാവിലെ 8.15ന് മസ്കത്തിൽനിന്ന് പുറപ്പെട്ട് 9.30ക്ക് ഷാർജയിലെത്തും. തിരിച്ച് 11ന് പുറപ്പെട്ട് 12.15ന് തിരികെ മസ്കത്തിലെത്തും.
Next Story

