Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതാഷ്കെന്റിലേക്കും...

താഷ്കെന്റിലേക്കും സിംഗപ്പൂരിലേക്കും സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ

text_fields
bookmark_border
താഷ്കെന്റിലേക്കും സിംഗപ്പൂരിലേക്കും   സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ
cancel

മസ്കത്ത്: ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്കെന്റിലേക്കും സിംഗപ്പൂരിലേക്കും നേരിട്ടുള്ള ആദ്യ സർവീസുകൾ ആരംഭിച്ച് ഒമാൻ എയർ. ഒമാനെ പുതിയ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ഒമാൻ എയറിന്റെ തന്ത്രപരമായ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ സർവീസുകൾ. മസ്കറ്റിനും താഷ്കെന്റിനുമിടയിൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് ഒമാൻ എയർ നടത്തുക. സമ്പന്നമായ ഇസ്‌ലാമിക പൈതൃകവും ചരിത്രപരമായ ആകർഷണങ്ങളും നാല് വ്യത്യസ്ത കാലാവസ്ഥകളുമുള്ള ഉസ്ബെക്കിസ്ഥാൻ കുടുംബത്തോടൊപ്പമുള്ള വിനോദസഞ്ചാരത്തിന് ഏറെ അനുയോജ്യമായ ഇടമാണെന്ന് അവർ ചൂണ്ടിക്കാട്ടി. പുതിയ റൂട്ട് ഒമാനും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ടൂറിസം, വ്യാപാരം, നിക്ഷേപം എന്നിവ വർധിപ്പിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക കൈമാറ്റം ശക്തമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇതോടൊപ്പം മസ്കത്തിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള പുതിയ സർവീസിന്റെ ഉദ്ഘാടനവും ഒമാൻ എയർ ആഘോഷിച്ചു. ആഴ്ചയിൽ നാല് ദിവസമായിരിക്കും സിംഗപ്പൂരിലേക്ക് സർവീസ് ഉണ്ടായിരിക്കുക. പുതിയ റൂട്ട് ഒമാനും സിംഗപ്പൂരും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman aireasternAl Hamra
News Summary - Oman Air launches direct services to Tashkent and Singapore
Next Story