മസ്കത്ത്-താഷ്കന്റ് നേരിട്ടുള്ള സർവീസുമായി ഒമാൻ എയർ
text_fieldsമസ്കറ്റ്: മസ്കത്തിൽനിന്ന് ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്ന്റിനെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സർവീസ് ഈ വർഷം ജൂണിൽ ആരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
ആഴ്ചയിൽ രണ്ട് സർവീസുകളാണ് പുതിയ റൂട്ടിൽ നടത്തുക. ഒമാൻ സുൽത്താനേറ്റും മധ്യേഷ്യയും തമ്മിലുള്ള വ്യോമബന്ധം ശക്തിപ്പെടുത്തുന്നതോടൊപ്പം യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്രാ അവസരവും ഇതിലൂടെ ലഭ്യമാകും. കഴിഞ്ഞ ഡിസംബർ മുതൽ ഇതുരെ എട്ടു പുതിയ ലക്ഷ്യ സ്ഥാനങ്ങളാണ് ഒമാൻ എയർ പ്രഖ്യാപിച്ചത്. ഉസ്ബെക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിലൊന്നായ താഷ്കന്റ് ഉയർന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രമാണ്.
പുതിയ സർവീസ് ഒമാനിലേക്കുള്ള വിനോദസഞ്ചാരികളെ വർധിപ്പിക്കുന്നതോടൊപ്പം ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര-സാംസ്കാരിക ബന്ധങ്ങളും ശക്തിപ്പെടുത്തുമെന്നാണു പ്രതീക്ഷ. സിൽക്ക് റോഡിലെ ചരിത്രപരമായ സ്ഥാനം മൂലം ഒമാനും ഉസ്ബെക്കിസ്ഥാനും ദീർഘമായ സാംസ്കാരിക ബന്ധം പങ്കിടുന്ന രാജ്യങ്ങളാണെന്നും യാത്രക്കാർക്ക് വ്യത്യസ്തമായ രണ്ടു സംസ്കാരങ്ങൾ അനുഭവിക്കാൻ അവസരം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

