മസ്കത്ത്: ഖുറിയാത്തിലെ പർവത ഗ്രാമത്തിൽ താമസിക്കുന്നവർക്ക് റോയൽ ഒമാൻ എയർഫോഴ്സ് വിമാനത്തിൽ അവശ്യവസ്തുക്കൾ എത്തിച്ചതായി ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. സെയാ ഗ്രാമത്തിലുള്ളവർക്കാണ് സഹായം എത്തിച്ചത്. സുൽത്താൻ സായുധസേന സ്വദേശികൾക്കും വിദേശികൾക്കും ലഭ്യമാക്കുന്ന സാമൂഹിക, മാനുഷിക സേവനങ്ങളുടെ ഭാഗമായാണ് നടപടി.