മസ്കത്ത്: ഒമാൻ എയർ ഗ്രീസിെൻറ തലസ്ഥാനമായ ഏതൻസിലേക്ക് സർവിസ് ആരംഭിക്കാൻ ഒരുങ്ങുന്നു. അടുത്തവർഷം ജൂണിലാകും സർവിസ് തുടങ്ങുക. നവീന സൗകര്യങ്ങളോടെയുള്ള ഏറ്റവും പുതിയ ബോയിങ് 737 മാക്സ് വിമാനമായിരിക്കും സർവിസിന് ഉപയോഗിക്കുകയെന്ന് ഒമാൻ എയർ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ എൻജിനീയർ അബ്ദുൽ അസീസ് അൽ റൈസി അറിയിച്ചു. അടുത്തവർഷം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പുതിയ റൂട്ടുകളിൽ ആദ്യത്തേതാണ് ഏതൻസ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളർത്താൻ പുതിയ സർവിസ് സഹായിക്കുമെന്നും സി.ഇ.ഒ പറഞ്ഞു. മസ്കത്തിൽ നിന്ന് ഉച്ചക്ക് 2.45ന് പുറപ്പെടുന്ന വിമാനം ഗ്രീസ് സമയം രാത്രി 7.50ന് ഏതൻസിലെത്തും. തിരികെ പുലർച്ചെ 12.20ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 6.35ന് മസ്കത്തിലെത്തും.
വിമാനങ്ങളുടെ എണ്ണത്തിന് ഒപ്പം സർവിസുകളും വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഒമാൻ എയർ. 2022ഒാടെ 70 വിമാനങ്ങളും 60 സ്ഥലങ്ങളിലേക്ക് സർവിസുകളും നടത്തുകയാണ് ലക്ഷ്യം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2018 9:52 AM GMT Updated On
date_range 2019-03-21T11:29:55+05:30ഒമാൻ എയർ ഏതൻസിലേക്ക് സർവിസ് ആരംഭിക്കുന്നു
text_fieldsNext Story